വോ​ട്ടു ചെ​യ്ത് പ്ര​മു​ഖ​ർ ‌
Tuesday, April 23, 2019 11:20 PM IST
‌പ​ത്ത​നം​തി​ട്ട: വോ​ട്ടെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ നി​ന്നു ജി​ല്ല​യി​ലെ പ്ര​മു​ഖ​രാ​രും വി​ട്ടു​നി​ന്നി​ല്ല. ഡോ.​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം മാ​ർ​ത്തോ​മ്മാ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യും ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യും മാ​രാ​മ​ണ്‍ നെ​ടു​ന്പ്ര​യാ​ർ എം​ടി​എ​ൽ​പി സ്കൂ​ളി​ൽ ഉ​ച്ച​യ്ക്ക് 12 ഓ​ടെ എ​ത്തി വോ​ട്ട് ചെ​യ്തു.
മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത തി​രു​വ​ല്ല ഡ​യ​റ്റി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലാ​യി​രു​ന്നു വോ​ട്ട് ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യും കോ ​അ​ഡ്ജ​ത്തൂ​ർ ബി​ഷ​പ് ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സും പ​ത്ത​നം​തി​ട്ട ന​ന്നു​വ​ക്കാ​ട് എം​എ​സ്്സി എ​ൽ​പി സ്കൂ​ളി​ൽ വോ​ട്ടു ചെ​യ്തു.
ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത തി​രു​വ​ല്ല ഡ​യ​റ്റ് സ്കൂ​ളി​ലും നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​ന്ത​ള​ത്തും തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​ത്ത​നം​തി​ട്ട​യി​ലും വോ​ട്ടു ചെ​യ്തു.രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ വാ​ലാ​ങ്ക​ര എം​ടി​എ​ൽ​പി സ്കൂ​ളി​ൽ ഭാ​ര്യ സൂ​സ​ൻ കു​ര്യ​നൊ​പ്പം എ​ത്തി വോ​ട്ടു ചെ​യ്തു.