പൂ​വ​ത്തൂം​മൂ​ട് പാ​ലം റോ​ഡി​ൽ മ​രം ഒ​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം മു​ട​ങ്ങി
Wednesday, April 24, 2019 10:46 PM IST
‌റാ​ന്നി: പൂ​വ​ത്തു​മൂ​ട് പാ​ലം - അ​ത്തി​ക്ക​യം ശ​ബ​രി​മ​ല പാ​ത​യി​ൽ കൂ​റ്റ​ൻ വാ​ക​മ​രം റോ​ഡി​നു കു​റു​കെ ഒ​ടി​ഞ്ഞു വീ​ണ് ഗ​താ​ഗ​തം മു​ട​ങ്ങി. പാ​ല​ത്തി​നു സ​മീ​പം പ​ഴ​യ സി​നി​മാ തീ​യ​റ്റ​ർ കെ​ട്ടി​ട​ത്തി​നു മു​ന്നി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 7.45 ഓ​ടെ മ​രം ഒ​ടി​ഞ്ഞു റോ​ഡി​ൽ വീ​ണ​ത്.

മ​രം വീ​ഴു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് റോ​ഡി​ലൂ​ടെ കാ​ർ ക​ട​ന്നു പോ​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് മ​രം വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഒ​ടി​ഞ്ഞ​ത്. പെ​രു​നാ​ട് സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്നും അ​ത്തി​ക്ക​യ​ത്തേ​ക്ക് വ​ലി​ച്ചി​രു​ന്ന വൈ​ദ്യു​തി കേ​ബി​ളി​ൽ മ​രം ത​ങ്ങി നി​ലം​പൊ​ത്താ​ൻ അ​ൽ​പ​സ​മ​യ​മെ​ടു​ത്ത​തി​നാ​ൽ മ​റ്റ് ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​യി. മ​ര​വും വൈ​ദ്യു​തി ലൈ​നും പോ​സ്റ്റു​മെ​ല്ലാം നി​ലം​പൊ​ത്താ​ൻ സ​ധ്യ​ത​യു​ണ്ടെ​ന്നു ക​ണ്ട്് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​മാ​റു​ക​യും ഈ ​സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു വ​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്ത​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.മ​രം ലൈ​നി​ൽ പ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ​മീ​പ​ത്തെ ര​ണ്ടു വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു.

ഇ​തു വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​ല​ച്ച​തോ​ടെ പെ​രു​നാ​ട്ടി​ൽ നി​ന്ന് അ​ത്തി​ക്ക​യം വ​ഴി റാ​ന്നി​യി​ലെ​ത്തേ​ണ്ട കോ​ട്ട​യം ബ​സ് പ​ന്പ​യാ​റി​ന്‍റെ മു​ക്കം കോ​സ് വേ​യി​ലൂ​ടെ തി​രി​ഞ്ഞ് മു​ക്കം നാ​റാ​ണം​മൂ​ഴി വ​ഴി​യാ​ണ് അ​ത്തി​ക്ക​യ​ത്ത് എ​ത്തി​യ​ത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് റാ​ന്നി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി ഏ​റെ നേ​രം കൊ​ണ്ടാ​ണ് മ​രം മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ത​ക​ർ​ന്ന പോ​സ്റ്റു​ക​ൾ മാ​റ്റി വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​താ​ക​ട്ടെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ്. പി​ഡ​ബ്ല്യു​ഡി വ​ക സ്ഥ​ല​ത്തു നി​ൽ​ക്കു​ന്ന മ​രം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന് പ​ല ത​വ​ണ ബ​ന്ധ​പ്പെ​ട്ട​വ​രോ​ട്് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​താ​ണ് ഇ​ന്ന​ല​ത്തെ അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.‌