പ്രളയം തകർത്ത ജീവിതത്തിനു വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​യു​ടെ വീ​ട്
Wednesday, April 24, 2019 10:46 PM IST
വ​യ​ല​ത്ത​ല: കാ​ല​വ​ർ​ഷ​ത്തി​ൽ ത​ക​ർ​ന്ന വീ​ട്ടി​ൽ ദു​രി​തത്തിലായി രുന്ന വയോധികയ്ക്കും കു​ടും​ബ​ത്തി​നും വ​യ​ല​ത്ത​ല മാ​ർ സേ​വേ​റി​യോ​സ് സ്ലീ​ബാ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി പ്ര​വാ​സി വാ​ട്ട്സ് ആ​പ്കൂ​ട്ടാ​യ്മ​യു​ടെ വീ​ട്.

വ​യ​ല​ത്ത​ല പ​രു​ത്തി​ക്ക​ൽ ത​ങ്ക​മ്മ വ​ർ​ഗീ​സി​നാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. 80 ക​ഴി​ഞ്ഞ രോ​ഗി​യാ​യ ത​ങ്ക​മ്മ മ​ക​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പം ത​ക​ർ​ന്ന വീ​ട്ടി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു.മൂ​ന്നു മു​റി​ക​ളും ഹാ​ളും പാ​ച​ക​മു​റി​യും ശു​ചി​മു​റി​യും ഉ​ൾ​പ്പെ​ടു​ന്ന 850 ച​തു​ര​ശ്ര അ​ടി​യു​ള്ള കോ​ൺ​ക്രീ​റ്റ് വീ​ട് 7,50,000 രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മി​ച്ച​ത്. വീ​ടി​ന്‍റെ കൂ​ദാ​ശ​യും താ​ക്കോ​ൽ ദാ​ന​വും നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നിർവഹിച്ചു.