ബി​എ​ൽ​ഒ​മാ​ർ രാ​ഷ്ട്രീ​യാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച​താ​യി പ​രാ​തി ‌
Wednesday, April 24, 2019 10:46 PM IST
‌പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വോ​ട്ട​ർ സ്ലി​പ്പ് വി​ത​ര​ണം ഉ​ൾ​പ്പെ​ടെ ഇ​ട​തു പ​ക്ഷ അ​നു​ഭാ​വി​ക​ളും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രു​മാ​യ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ പ​ക്ഷ​പാ​ത​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം ആ​വ​ശ്യ​പ്പെ​ട്ടു.
വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ളാ​യ വോ​ട്ട​ർ​മാ​രെ കൂ​ട്ട​ത്തോ​ടെ നീ​ക്കം ചെ​യ്യു​ന്ന​തി​ന് പ​ല ബൂ​ത്തു​ക​ളി​ലും ബി​എ​ൽ​ഒ​മാ​ർ സി​പി​എ​മ്മി​ന് ഒ​ത്താ​ശ ചെ​യ്ത​തും മൂ​ലം അ​വ​സാ​ന വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​തെ പ​ല​ർ​ക്കും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​വാ​ൽ ക​ഴി​യാ​തി​രു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി പ​രാ​തി​ക​ളു​ണ്ട്.. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വോ​ട്ട​ർ സ്ലി​പ്പു​ക​ൾ നേ​രി​ട്ട് വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നും പ​ക​രം പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ൾ വ​ഴി വി​ത​ര​ണം ന​ട​ത്തു​ക​യും യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ളാ​യ വോ​ട്ട​ർ​മാ​ർ​ക്ക് എ​ത്തി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ പ​ല ബൂ​ത്ത് പ​രി​ധി​യി​ലും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് വോ​ട്ട​ർ​മാ​രു​ടെ പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ന​ല്കു​മെ​ന്നും സാ​മു​വ​ൽ കി​ഴ​ക്കു​പു​റം അ​റി​യി​ച്ചു. ‌‌