വോ​ട്ട് സ്മാ​ർ​ട്ട് പ​ത്ത​നം​തി​ട്ട ആ​പ്പി​ലെ മ​ത്സ​രം: 74.20 ശ​ത​മാ​നം പോ​ളിം​ഗ് പ്ര​വ​ചി​ച്ച് അ​ജ്മ​ൽ വി​ജ​യി ‌
Wednesday, April 24, 2019 10:46 PM IST
‌പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വോ​ട്ട് സ്മാ​ർ​ട്ട് പ​ത്ത​നം​തി​ട്ട ആ​പി​ലൂ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​ത്തി​യ പോ​ളിം​ഗ് ശ​ത​മാ​ന പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ അ​ജ്മ​ൽ പ​ത്ത​നം​തി​ട്ട ഒ​ന്നാം സ്ഥാ​നം നേ​ടി. ജി​ല്ല​യി​ലെ യ​ഥാ​ർ​ഥ പോ​ളിം​ഗ് ശ​ത​മാ​നം 74.19 ആ​ണ്. ഇ​തി​നോ​ട് ഏ​റ്റ​വും അ​ടു​ത്തു നി​ൽ​ക്കു​ന്ന 74.20 ശ​ത​മാ​നം എ​ന്ന അ​ജ്മ​ലി​ന്‍റെ പ്ര​വ​ച​ന​ത്തി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്.
74.08 ശ​ത​മാ​നം പ്ര​വ​ചി​ച്ച ഫി​ജു ര​ണ്ടാം സ്ഥാ​നം നേ​ടി. വോ​ട്ടെ​ടു​പ്പ് ദി​വ​സം രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ ആ​യി​രു​ന്നു പോ​ളിം​ഗ് ശ​ത​മാ​നം പ്ര​വ​ചി​ക്കാ​നു​ള്ള സ​മ​യം. അ​ജ്മ​ലി​ന് 25000 രൂ​പ സ​മ്മാ​നം ല​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വോ​ട്ട് സ്മാ​ർ​ട് ആ​പ്പി​ന്‍റെ ഭാ​ഗ​മാ​യി 17ന് ​ആ​രം​ഭി​ച്ച ക്വി​സ് മ​ത്സ​രം വോ​ട്ടെ​ടു​പ്പ് ദി​ന​മാ​യ 23 വ​രെ​യാ​യി​രു​ന്നു. ദി​വ​സ​വും രാ​ത്രി ആ​റു മു​ത​ൽ ഒ​ൻ​പ​തു വ​രെ​യാ​യി​രു​ന്നു ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള​ള സ​മ​യം. ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​നം 5000 രൂ​പ​യും, ര​ണ്ടാം സ​മ്മാ​നം 2500 രൂ​പ​യും ന​ൽ​കി. പോ​ളിം​ഗ് ശ​ത​മാ​നം പ്ര​വ​ചി​ച്ച മ​ത്സ​ര വി​ജ​യി​ക്കു​ള്ള സ​മ്മാ​നം ഇ​ന്ന് ഉ​ച്ച​ക്ക് 12ന് ​ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് വി​ത​ര​ണം ചെ​യ്യും. ‌