60 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ നാ​ല് ബൂ​ത്തുകളില്‍ മാ​ത്രം ‌‌
Wednesday, April 24, 2019 10:46 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 60 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ വോ​ട്ടിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് നാ​ല് ബൂ​ത്തു​ക​ളി​ല്‍ മാ​ത്രം. ഒ​രു ബൂ​ത്ത് തി​രു​വ​ല്ല​യി​ലും മൂ​ന്ന് ബൂ​ത്തു​ക​ള്‍ റാ​ന്നി​യി​ലു​മാ​ണ്. തി​രു​വ​ല്ല​യി​ലെ സി​റി​യ​ന്‍ ക്രി​സ്ത്യ​ന്‍ സെ​മി​നാ​രി എ​ല്‍​പി സ്‌​കൂ​ള്‍ തു​ക​ല​ശേ​രി​യി​ലെ ബൂ​ത്ത് ന​മ്പ​ര്‍ 111ല്‍ 59.40 ​ശ​ത​മാ​നം പോ​ളിം​ഗ് മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. റാ​ന്നി ക​രി​യം​പ്ലാ​വ് എ​ന്‍​എം എ​ച്ച്എ​സി​ലെ 107-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ 52.10 ശ​ത​മാ​നം പോ​ളിം​ഗേ ന​ട​ന്നു​ള്ളൂ.
ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളിം​ഗ് ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഈ ​ബൂ​ത്തി​ലാ​ണ്. ഞൂ​ഴൂ​ര്‍ എം​റ്റി​എ​ല്‍​പി​എ​സി​ലെ 144-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ 58.50 ശ​ത​മാ​ന​വും ചെ​ത്തോ​ങ്ക​ര എ​സ്‌​സി എ​ച്ച്എ​സ്എ​സി​ലെ 76-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ 59.60 ശ​ത​മാ​നം പോ​ളിം​ഗ് മാ​ത്ര​മേ ന​ട​ന്നു​ള്ളൂ. അ​തേ സ​മ​യം 60 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന ബൂ​ത്തു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഏ​റെ മു​ന്നേ​റാ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് ക​ഴി​ഞ്ഞു. 2014 ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലെ 92 ബൂ​ത്തു​ക​ളി​ലാ​യി​രു​ന്നു 60 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ വോ​ട്ടിം​ഗ് ന​ട​ന്ന​ത്.
അ​ന്ന് തി​രു​വ​ല്ല​യി​ല്‍ 35ഉം ​റാ​ന്നി​യി​ല്‍ 26ഉം ​ആ​റ​ന്മു​ള​യി​ല്‍ 21ഉം ​കോ​ന്നി, അ​ടൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ച് വീ​ത​വും ബൂ​ത്തു​ക​ളി​ല്‍ 60 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​യി​രു​ന്നു വോ​ട്ടിം​ഗ്.‌