വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​ത ഉ​റ​പ്പാ​ക്കി ‌‌
Wednesday, April 24, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ പ്ര​ശ്‌​ന​സാ​ധ്യ​താ ബൂ​ത്തു​ക​ളി​ല്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും, ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി. ​ബി. നൂ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന ഐ​ടി മി​ഷ​ന്‍- അ​ക്ഷ​യ മു​ഖേ​ന ഏ​ര്‍​പ്പെ​ടു​ത്തി​യ വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​റെ ഫ​ല​പ്ര​ദ​മാ​യി. സെ​ന്‍​സി​റ്റീ​വും, വ​ള്‍​ണ​റ​ബി​ളു​മാ​യ 71 ബൂ​ത്തു​ക​ളി​ലാ​ണ് വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.
പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ക​ള​ക്ട​റേ​റ്റി​ല്‍ ഒ​രു​ക്കി​യ ക​ണ്‍​ട്രോ​ള്‍ റൂം ​മു​ഖേ​ന ജി​ല്ലാ ക​ള​ക്ട​ര്‍ നി​രീ​ക്ഷി​ക്കു​ക​യും ത​ത്സ​മ​യം ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു. പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ​ത്തു​ന്ന ഓ​രോ വോ​ട്ട​ര്‍​മാ​രും വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന​തും, രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന​തും ഉ​ള്‍​പ്പെ​ടെ​യു​ള​ള എ​ല്ലാ കാ​ര്യ​ങ്ങ​ളും വെ​ബ്കാ​സ്റ്റിം​ഗി​ലൂ​ടെ ത​ത്സ​മ​യം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
ക​ള്ള വോ​ട്ട് ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി വോ​ട്ടെ​ടു​പ്പ് സു​താ​ര്യ​വും സു​ഗ​മ​വും ആ​ക്കു​ന്ന​തി​ന് വെ​ബ് കാ​സ്റ്റിം​ഗ് സ​ഹാ​യ​ക​ര​മാ​യി.
ജി​ല്ല ഇ-​ഗ​വേ​ണ​ന്‍​സ് പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ഷൈ​ന്‍ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള അ​ക്ഷ​യ ജീ​വ​ന​ക്കാ​രും, സം​രം​ഭ​ക​രും, ഓ​പ്പ​റേ​റ്റ​ര്‍​മാ​രു​മ​ട​ങ്ങി​യ ടീ​മി​ന്‍റെ ക​ർ​മ​നി​ര​ത​മാ​യ പ്ര​വ​ര്‍​ത്ത​നം വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യി.
ജി​ല്ലാ ഭ​ര​ണ​കൂ​ടം, അ​ക്ഷ​യ, നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് സെ​ന്‍റ​ര്‍, ജി​ല്ലാ ഐ​ടി സെ​ല്‍, ബി​എ​സ്എ​ന്‍​എ​ല്‍, കെ​എ​സ്ഇ​ബി, എ​ന്നി​വ​യു​ടെ മി​ക​വു​റ്റ ഏ​കോ​പ​ന​ത്തോ​ടെ സ​ജ്ജീ​ക​രി​ച്ച വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ത​ട​സ​മി​ല്ലാ​തെ ന​ട​ത്തു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കി.
ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് ഓ​ഫീ​സ​ര്‍ ജി​ജി ജോ​ര്‍​ജ്, അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് ഓ​ഫീ​സ​ര്‍ ആ​ലീ​സ് ആ​ന്‍​ഡ്രൂ​സ് കോ​ട്ടി​രി, ജി​ല്ലാ ഐ.​ടി സെ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷി​ബു തോ​മ​സ്, ബി​എ​സ്എ​ന്‍​എ​ല്‍ പ​ത്ത​നം​തി​ട്ട ഡി​വി​ഷ​ണ​ല്‍ എ​ന്‍​ജി​നി​യ​ര്‍ പി​ങ്കി എ​സ്. ജോ​ണ്‍, കെ​എ​സ്ഇ​ബി പ​ത്ത​നം​തി​ട്ട സെ​ക്ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ മ​ധു​സൂ​ധ​ന​ന്‍ നാ​യ​ര്‍, അ​ക്ഷ​യ അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ഷി​നു എ​ന്നി​വ​ര്‍ വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.