വോ​ട്ട​ര്‍​മാ​ര്‍​ക്ക് ഇ​ഷ്ടം വോ​ട്ട​ര്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ‌
Wednesday, April 24, 2019 10:47 PM IST
‌പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യാ​യി ബ​ഹു​ഭൂ​രി​പ​ക്ഷം വോ​ട്ട​ര്‍​മാ​രും ഉ​പ​യോ​ഗി​ച്ച​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ന​ല്‍​കി​യ വോ​ട്ട​ര്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്. ആ​കെ പോ​ള്‍ ചെ​യ്ത 1022763 വോ​ട്ട​ര്‍​മാ​രി​ല്‍ 859755 പേ​രും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യാ​യി ബൂ​ത്തി​നു​ള്ളി​ല്‍ കൊ​ണ്ടു​വ​ന്ന​ത് ഇ​തു​ത​ന്നെ​യാ​യി​രു​ന്നു.
12 കാ​ര്‍​ഡു​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യാ​യി അം​ഗീ​ക​രി​ച്ചി​രു​ന്ന​ത്. അ​തി​ല്‍ പ​റ​യു​ന്ന മ​റ്റു രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ച​വ​ര്‍ 163008 പേ​ര്‍ മാ​ത്ര​മാ​ണ്.
ആ​റ​ന്മു​ള​യി​ല്‍ 131924 പേ​രും അ​ടൂ​രി​ല്‍ 134325 പേ​രും തി​രു​വ​ല്ല​യി​ല്‍ 123689 പേ​രും കോ​ന്നി​യി​ല്‍ 120203 പേ​രും റാ​ന്നി​യി​ല്‍ 117928 പേ​രും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ 117954 പേ​രും പൂ​ഞ്ഞാ​റി​ല്‍ 113732 പേ​രും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചു.
ആ​റ​ന്മു​ള​യി​ല്‍ 32072 വോ​ട്ട​ര്‍​മാ​രാ​ണ് മ​റ്റ് തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ച​ത്.
റാ​ന്നി​യി​ല്‍ 16731 പേ​രും മ​റ്റ് തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ചു.
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ 21362 പേ​രും പൂ​ഞ്ഞാ​റി​ല്‍ 24369 പേ​രും തി​രു​വ​ല്ല​യി​ല്‍ 22771 പേ​രും കോ​ന്നി​യി​ല്‍ 24346 പേ​രും അ​ടൂ​രി​ല്‍ 21357 പേ​രും മ​റ്റ് തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് വോ​ട്ട് ചെ​യ്ത​ത്. ‌