അ​ധി​ക വോ​ട്ടു​ക​ൾ ത​ങ്ങ​ളു​ടേ​തെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി മു​ന്ന​ണി​ക​ൾ
Wednesday, April 24, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: 2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​നു സ​മാ​ന​മാ​യി​ട്ടാ​ണ് ഇ​ത്ത​വ​ണ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്നി​രി​ക്കു​ന്ന​ത്.
എ​ല്ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും നി​യ​മ​സ​ഭ​യി​ലേ​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണ് ലോ​ക്സ​ഭ​യി​ലേ​ക്കും ഉ​ണ്ടാ​യ​ത്.
നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ വ​ർ​ധ​ന എ​ല്ലാ മു​ന്ന​ണി​ക​ൾ​ക്കും വോ​ട്ടു​ക​ൾ വ​ർ​ധി​പ്പി​ച്ചു. എ​ന്നാ​ൽ ദേ​ശീ​യ രാ​ഷ്ട്രീ​യ പ്ര​ധാ​ന വി​ഷ​യ​മാ​യ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​തി​ക​ര​ണ​മാ​യി​രി​ക്കി​ല്ലെ​ന്ന അ​ഭി​പ്രാ​യ​വു​മു​ണ്ട്.
എ​ന്താ​യാ​ലും വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ലെ വ​ർ​ധ​ന​യെ സം​ബ​ന്ധി​ച്ച് മൂ​ന്ന് മു​ന്ന​ണി​ക​ളും ത​കൃ​തി​യാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യാ​ണ്. ഒ​രു മാ​സ​ത്തോ​ളം ച​ർ​ച്ച​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ടെ​ങ്കി​ലും ബൂ​ത്തു​ക​ളു​ടെ ക​ണ​ക്കെ​ടു​ത്ത് ഏ​ക​ദേ​ശ വി​ല​യി​രു​ത്ത​ൽ ന​ട​ത്തി. എ​ല്ലാ​വ​രും വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും ചി​ല ആ​ശ​ങ്ക​ക​ളും ഇ​ല്ലാ​തി​ല്ല.
വോ​ട്ട് വ​ർ​ധി​ച്ച മേ​ഖ​ല​ക​ളും കു​റ​ഞ്ഞ​തു​മെ​ല്ലാം ആ​ശ​ങ്ക​ക​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു. സ്ത്രീ​ക​ളു​ടെ അ​ധി​ക​മാ​യ പ​ങ്കാ​ളി​ത്ത​വും ച​ർ​ച്ചാ​വി​ഷ​യ​മാ​ണ്.
2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ടു​ന്ന ഏ​ഴ് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​യി യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത് 3,64,728 വോ​ട്ടാ​ണ്.
എ​ൽ​ഡി​എ​ഫി​ന് 3,67,928, എ​ൻ​ഡി​എ​യ്ക്ക് 1,91,656 വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്. 2014 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വോ​ട്ട് 3,58,842, എ​ൽ​ഡി​എ​ഫ് 3,02,651, എ​ൻ​ഡി​എ 1,38,954 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു. പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ വ​ർ​ധ​ന​യും കു​റ​വു​മെ​ല്ലാം മു​ന്ന​ണി വോ​ട്ടു​ക​ളെ എ​ത്ത​ര​ത്തി​ൽ ബാ​ധി​ക്കു​മെ​ന്ന​ത് ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്പോ​ഴും ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​മാ​യ സാ​ഹ​ച​ര്യ​വും വോ​ട്ടു​ക​ളു​ടെ ധ്രു​വീ​ക​ര​ണ​വു​മെ​ല്ലാം വി​ഷ​യ​ങ്ങ​ളാ​ണ്.മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലും വോ​ട്ട​ർ​മാ​രു​ടെ​യി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ല​ഭി​ച്ച​തും പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മാ​യി.
സ്വ​ന്തം വോ​ട്ടു​ക​ൾ ന​ഷ്ട​മാ​ക്കാ​തെ എ​ല്ലാം ബൂ​ത്തു​ക​ളി​ലെ​ത്തി​ച്ചെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് മു​ന്ന​ണി​ക​ൾ.