പ​ത്ത​നം​തി​ട്ട​യി​ല്‍ റെ​ക്കാ​ർ​ഡ് പോ​ളിം​ഗ്, ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ‌
Wednesday, April 24, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഇ​ത്ത​വ​ണ​യു​ണ്ടാ​യ​ത് റെ​ക്കാ​ർ​ഡ് പോ​ളിം​ഗ്.
മ​ണ്ഡ​ല ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് വോ​ട്ടിം​ഗ് ശ​ത​മാ​നം 70 ക​ട​ക്കു​ന്ന​ത്. വോ​ട്ട് ചെ​യ്ത​വ​രു​ടെ എ​ണ്ണം 10 ല​ക്ഷം ക​ട​ക്കു​ന്ന​തും ഇ​ത് ആ​ദ്യം.
74.19 ശ​ത​മാ​ന​മാ​ണ് ഇ​ത്ത​വ​ണ​ത്തെ വോ​ട്ടിം​ഗ് ശ​ത​മാ​നം. ആ​കെ​യു​ള്ള 13,78,587 പേ​രി​ല്‍ 10,22,763 പേ​ര്‍ വോ​ട്ട് ചെ​യ്തു. മ​ണ്ഡ​ലം രൂ​പീ​ക​രി​ച്ച​ശേ​ഷം ആ​ദ്യ​മാ​യി ന​ട​ന്ന 2009ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 65.7 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. 11,93,637 വോ​ട്ട​ർ​മാ​രി​ൽ 7,97,367 പേ​രാ​ണ് വോ​ട്ടു ചെ​യ്ത​ത്. 2014ൽ 66.02 ​ശ​ത​മാ​നം പോ​ളിം​ഗ് ന​ട​ന്നു. 13,17,851 വോ​ട്ട​ർ​മാ​രി​ൽ 8,71,251 പേ​ർ വോ​ട്ടു ചെ​യ്തു.ഇ​ത്ത​വ​ണ പോ​ളിം​ഗ് ശ​ത​മാ​നം കൂ​ടു​ത​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും കു​റ​വ് റാ​ന്നി​യി​ലു​മാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ആ​കെ​യു​ള്ള 178708 വോ​ട്ട​ര്‍​മാ​രി​ല്‍ 139316 പേ​രും വോ​ട്ട് ചെ​യ്ത​തോ​ടെ ശ​ത​മാ​നം 77.96 ല്‍ ​എ​ത്തി. റാ​ന്നി​യി​ല്‍ 70.63 വോ​ട്ടിം​ഗ് ശ​ത​മാ​നം. സം​സ്ഥാ​ന​ത്തു ത​ന്നെ ഏ​റ്റ​വും അ​ധി​കം വോ​ട്ട​ര്‍​മാ​രു​ള്ള മ​ണ്ഡ​ല​മാ​യ ആ​റ​ന്മു​ള​യി​ല്‍ 72 ശ​ത​മാ​നം പോ​ളിം​ഗാ​ണ് ന​ട​ന്ന​ത്. അ​തേ​സ​മ​യം ഏ​റ്റ​വും അ​ധി​കം​പേ​ര്‍ വോ​ട്ട് ചെ​യ്ത മ​ണ്ഡ​ല​മെ​ന്ന ബ​ഹു​മ​തി ആ​റ​ന്മു​ള​യ്ക്കാ​ണ്.
നി​യ​മ​സ​ഭ മ​ണ്ഡ​ലം തി​രി​ച്ച് ആ​കെ വോ​ട്ട​ർ​മാ​ർ,
പോ​ൾ ചെ​യ്ത വോ​ട്ടു​ക​ൾ, ശ​ത​മാ​നം ക​ണ​ക്കി​ൽ.
കാ​ഞ്ഞി​ര​പ്പ​ള്ളി - 1,78,708 1,39,316 77.96 ‌
പൂ​ഞ്ഞാ​ർ - 1,78,735 1,38,101 77.27 ‌
റാ​ന്നി - 1,90,664 1,34,659 70.63‌
അ​ടൂ​ർ - 2,02,959 1,55,682 76.71‌
ആ​റ​ന്മു​ള - 2,27,770 1,63,996 72.00‌
തി​രു​വ​ല്ല - 2,05,046 1,46,460 71.43‌
കോ​ന്നി - 1,94,705 1,44,549 74.24. ‌