നൂ​റും തി​ക​ച്ച് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ ‌: 50 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ടും സ്ത്രീ​ക​ളു​ടേ​ത്
Wednesday, April 24, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​സം​ഖ്യ​യി​ല്‍ സ്ത്രീ​ക​ള്‍ കൂ​ടു​ത​ലു​ള്ള ജി​ല്ല​യാ​ണ് പ​ത്ത​നം​തി​ട്ട. ആ ​മേ​ധാ​വി​ത്വം വോ​ട്ടു​ചെ​യ്യു​ന്ന​തി​ലും സ്ത്രീ​ക​ള്‍ നി​ല​നി​ര്‍​ത്തി.
ആ​കെ വോ​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​ല്‍ പ​കു​തി​യി​ല​ധി​ക​വും സ്ത്രീ​ക​ളു​ടെ വോ​ട്ടാ​ണ്. എ​ന്നാ​ല്‍ 100 ശ​ത​മാ​നം​പേ​രും വോ​ട്ട് ചെ​യ്ത​വ​രാ​യി​മാ​റി ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​വും ശ്ര​ദ്ധ​നേ​ടി.
കാ​ഞ്ഞി​ര​പ്പ​ള്ളി, ആ​റ​ന്മു​ള, അ​ടൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍​നി​ന്ന് ഓ​രോ​രു​ത്ത​ര്‍​വീ​തം ആ​കെ മൂ​ന്ന് പേ​രാ​ണ് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ എ​പ്പി​ക് കാ​ര്‍​ഡ് ഉ​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ​യു​ള്ള 7,16,884 വ​നി​താ വോ​ട്ട​ര്‍​മാ​രി​ല്‍ 5,31,826 പേ​രും ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ വ​കാ​ശം വി​നി​യോ​ഗി​ച്ചു. അ​തേ​സ​മ​യം 4,90,934 പു​രു​ഷ വോ​ട്ട​ർ​മാ​രാ​ണ് ബൂ​ത്തു​ക​ളി​ലെ​ത്തി​യ​ത്. ആ​കെ 6,61,700 പു​രു​ഷ​വോ​ട്ട​ര്‍​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്.
ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പൂ​ഞ്ഞാ​റി​ല്‍ ഒ​ഴി​കെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ത്രീ ​വോ​ട്ട​ര്‍​മാ​ര്‍​ത​ന്നെ​യാ​ണ് മു​ന്നി​ല്‍.
പൂ​ഞ്ഞാ​റി​ല്‍ ആ​കെ​യു​ള്ള 89123 സ്ത്രീ ​വോ​ട്ട​ര്‍​മാ​രി​ല്‍ 67190 പേ​ര്‍ വോ​ട്ട് ചെ​യ്ത​പ്പോ​ള്‍ ആ​കെ​യു​ള്ള 89612 പു​രു​ഷ​ന്‍​മാ​രി​ല്‍ 70911 പേ​രും വോ​ട്ടു​ചെ​യ്തു. ഏ​റ്റ​വും കു​റ​വ് സ്ത്രീ ​വോ​ട്ട​ര്‍​മാ​രെ ബൂ​ത്തി​ലെ​ത്തി​ച്ച നി​യ​മ​സ​ഭാ മ​ണ്ഡ​ല​വും പൂ​ഞ്ഞാ​ര്‍ ത​ന്നെ.
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ 87676 പു​രു​ഷ​വോ​ട്ട​ര്‍​മാ​രി​ല്‍ 69333 പേ​രും 91029 സ്ത്രീ ​വോ​ട്ട​ര്‍​മാ​രി​ല്‍ 69982 പേ​രും വോ​ട്ട് അ​വ​കാ​ശം വി​നി​യോ​ഗി​ച്ചു.
ഏ​റ്റ​വും അ​ധി​കം സ്ത്രീ ​വോ​ട്ട​ര്‍​മാ​രെ ബൂ​ത്തി​ലെ​ത്തി​ച്ച​തി​ന്‍റെ ക്രെ​ഡി​റ്റ് ആ​റ​ന്മു​ള​യ്ക്കാ​ണ്. 87,395 സ്ത്രീ​ക​ൾ ആ​റ​ന്മു​ള​യി​ൽ വോ​ട്ട് ചെ​യ്തു. മ​ണ്ഡ​ല​ത്തി​ലെ ആ​കെ സ്ത്രീ ​വോ​ട്ട​ര്‍​മാ​ര്‍ 120296 ആ​ണ്. ആ​റ​ന്മു​ള​യി​ൽ 1,07,473 പു​രു​ഷ വോ​ട്ട​ര്‍​മാ​രി​ല്‍ 76,600 പേ​രും വോ​ട്ടു​ചെ​യ്തു.
ു​റ​വ് സ്ത്രീ​ക​ളെ ബൂ​ത്തി​ലെ​ത്തി​ച്ച​ത് റാ​ന്നി​യാ​ണ്. 98376 സ്ത്രീ ​വോ​ട്ട​ര്‍​മാ​രി​ല്‍ 68985 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്.
റാ​ന്നി​യി​ൽ 92288 പു​രു​ഷ വോ​ട്ട​ര്‍​മാ​രി​ല്‍ 65674 പേ​രും വോ​ട്ടു​ചെ​യ്തു.കോ​ന്നി​യി​ല്‍ 77332 സ്ത്രീ​ക​ളും തി​രു​വ​ല്ല​യി​ല്‍ 76482 സ്ത്രീ​ക​ളും വോ​ട്ടു​ചെ​യ്തു. കോ​ന്നി​യി​ല്‍ 102673 ഉം ​തി​രു​വ​ല്ല​യി​ല്‍ 107303 ഉം ​സ്ത്രീ​വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്.
പു​രു​ഷ​ന്‍​മാ​രു​ടെ ക​ണ​ക്കി​ല്‍ കോ​ന്നി​യി​ല്‍ ആ​കെ​യു​ള്ള 92,032 പേ​രി​ല്‍ 67,217 ഉം ​തി​രു​വ​ല്ല​യി​ല്‍ 97743 പേ​രി​ല്‍ 69978 പേ​രും വോ​ട്ട് ചെ​യ്തു. കൂ​ടു​ത​ല്‍ സ്ത്രീ​ക​ള്‍ വോ​ട്ട് ചെ​യ്ത ക​ണ​ക്കി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത് അ​ടൂ​രാ​ണു​ള്ള​ത്. 1,08,084 സ്ത്രീ​വോ​ട്ട​ര്‍​മാ​രി​ല്‍ 84,460 പേ​രും വോ​ട്ടു​ചെ​യ്തു. അ​ടൂ​രി​ൽ 94,874 പു​രു​ഷ വോ​ട്ട​ര്‍​മാ​രി​ല്‍ 71,221 പേ​രും വോ​ട്ടു​ചെ​യ്തു. ‌