അ​ന​ധി​കൃ​ത അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ‌‌
Wednesday, April 24, 2019 10:47 PM IST
തി​രു​വ​ല്ല: ക​ല്ല​ട ബ​സി​ൽ യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത​ല​ത്തി​ൽ തി​രു​വ​ല്ല​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
നാ​ല് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ടി​ക്ക​റ്റ് ന​ൽ​കി അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പി​ഴ​യാ​യി 10.000 രൂ​പ​യും ഈ​ടാ​ക്കി.
എ​ൻ ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ആ​ർ. ര​മ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ‌