ചെ​ത്തോ​ങ്ക​ര പ​ള്ളി​യി​ൽ ക്രി​സ്തു​രാ​ജാ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ
Wednesday, April 24, 2019 10:47 PM IST
റാ​ന്നി: അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ന​യി​ക്കു​ന്ന ക്രി​സ്തു​രാ​ജ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 30 മു​ത​ൽ മേ​യ് മൂ​ന്നു വ​രെ ചെ​ത്തോ​ങ്ക​ര ക്രി​സ്തു​രാ​ജ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.
എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, രോ​ഗീ സൗ​ഖ്യ ശു​ശ്രൂ​ഷ എ​ന്നി​വ​യു​ണ്ടാ​കും. ഫാ. ​സാ​ജു ഇ​ല​ഞ്ഞി​യി​ൽ ടീം ​വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി​പ്പി​ന് വി​കാ​രി ഫാ. ​ജോ​സ​ഫ് ന​രി​മ​റ്റം -ചെ​യ​ർ​മാ​ൻ, ബ്ര​ദ​ർ അ​നി​ൽ പ്ര​സാ​ദ് - വൈ​സ് ചെ​യ​ർ​മാ​ൻ, ജെ​യ്സ​ൺ ചി​റ​ക്ക​ൽ - ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ജെ​യ്മോ​ൻ ജേ​ക്ക​ബ്, സി​സ്റ്റ​ർ ന​വ്യ എ​സ്ഐ​സി - ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.