‌വോ​ട്ട​ർ ബോ​ധ​വ​ത്ക​ര​ണ​വും ല​ക്ഷ്യം ക​ണ്ടു ‌
Wednesday, April 24, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: ഇ​ത്ത​വ​ണ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പു ക​ഴി​ഞ്ഞ​പ്പോ​ള്‍ ഏ​റെ ശ്ര​ദ്ധേ​യ​മാ​യ​ത് സ്വീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. സം​സ്ഥാ​ന​ത്തു ത​ന്നെ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ ഏ​റ്റ​വും പി​ന്നി​ലാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട​യെ​യാ​ണ് തു​ട​ർ​ച്ച​യാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ മു​ന്നി​ലെ​ത്തി​ച്ച​ത്.
ബൂ​ത്തി​ലെ​ത്താ​ന്‍ മ​ടി​കാ​ണി​ച്ചി​രു​ന്ന​വ​രു​ടെ മ​ണ്ഡ​ലം എ​ന്ന പേ​ര് മാ​റ്റി, മു​ഖ്യ​ധാ​ര​യി​ലേ​ക്ക് പ​ത്ത​നം​തി​ട്ട​യെ​യും കൈ​പി​ടി​ച്ചു​യ​ര്‍​ത്തി​യ​ത് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്, സ്വീ​പ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കെ.​കെ. വി​മ​ല്‍​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന വി​ജ​യ​ക​ര​മാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൊ​ണ്ടു​കൂ​ടി​യാ​ണ്.
'ന​മ്മു​ടെ ഭാ​വി ന​മ്മു​ടെ വി​ര​ല്‍​ത്തു​മ്പി​ല്‍' എ​ന്ന സ്വീ​പ് ആ​പ്ത​വാ​ക്യം ജ​ന​ങ്ങ​ള്‍ നെ​ഞ്ചി​ലേ​റ്റി​യെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് വോ​ട്ടിം​ഗ് നി​ല.
വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ല്‍ എ​ന്നും പി​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ജി​ല്ല​യാ​യി​രു​ന്നു പ​ത്ത​നം​തി​ട്ട. 60 ശ​ത​മാ​നം പോ​ളിം​ഗ് പോ​ലും ന​ട​ക്കാ​ത്ത ബൂ​ത്തു​ക​ള്‍​ത​ന്നെ നി​ര​വ​ധി. 2011 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 41 ബൂ​ത്തു​ക​ളാ​ണ് 60 ശ​ത​മാ​നം തി​ക​യ്ക്കാ​തി​രു​ന്ന​ത്. 2014 ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥി​തി പി​ന്നെ​യും മോ​ശ​മാ​യി. 92 ബൂ​ത്തു​ക​ളി​ല്‍ പോ​ളിം​ഗ് 60 ശ​ത​മാ​ന​ത്തി​ന് ത​ഴെ​യാ​യി. ഇ​തോ​ടെ​യാ​ണ് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യ​ത്. അ​തോ​ടെ പോ​ളിം​ഗ് ശ​ത​മാ​ന​വും കു​തി​ച്ചു​ക​യ​റി. വ്യ​ക്ത​മാ​യ ആ​ക്ഷ​ന്‍ പ്ലാ​നോ​ടെ​യാ​യി​രു​ന്നു ഇ​ത്ത​വ​ണ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്.
പ്ര​ധാ​ന നോ​ഡ​ല്‍ ഒ​ഫീ​സ​റു​ടെ കീ​ഴി​ല്‍, ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​നും ഓ​രോ നോ​ഡ​ല്‍ ഓ​ഫീ​സ​റെ നി​യോ​ഗി​ച്ചു. ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ സാം ​പി. തോ​മ​സ് (ആ​റ​ന്മു​ള), എ​ന്‍.​വി. സ​ന്തോ​ഷ് (റാ​ന്നി), സ​ജീ​വ് കു​മാ​ര്‍ (കോ​ന്നി), അ​ജ​യ​കു​മാ​ര്‍ (അ​ടൂ​ര്‍), ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് ബി​നു ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (തി​രു​വ​ല്ല) എ​ന്നി​വ​രും ക​ര്‍​മ്മ നി​ര​ത​രാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ച​ല​ച്ചി​ത്ര​താ​രം കൈ​ലാ​ഷ് സ്വീ​പ് വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍ ആ​യ​തോ​ടെ യു​വാ​ക്ക​ളു​ടെ​യും സി​നി​മാ സ്‌​നേ​ഹി​ക​ളു​ടെ​യും സ​ജീ​വ ശ്ര​ദ്ധ നേ​ടി​യെ​ടു​ക്കാ​നാ​യി. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന സാ​ന്ദ്ര​യെ​ന്ന കൊ​ച്ചു​മി​ടു​ക്കി​യെ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​റാ​യി ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞ​തും ഏ​റെ പ്ര​ശം​സി​ക്ക​പ്പെ​ട്ടു. ഇ​തി​നു പു​റ​മേ കാ​മ്പ​സു​ക​ളി​ലും അം​ബാ​സ​ഡ​ര്‍​മാ​രെ നി​യോ​ഗി​ച്ച​ത് സ്വീ​പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ച​ടു​ല​ത ന​ല്‍​കി. സി​നി​മ-​സീ​രി​യ​ല്‍ താ​രം രേ​ണു സൗ​ധ​ര്‍ അ​ടൂ​ര്‍ എ​സ്എ​ന്‍​ഐ​റ്റി കോ​ള​ജി​ലും ക​ട​മ്മ​നി​ട്ട മൗ​ണ്ട് സി​യോ​ന്‍ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലും ന​ട​ന്ന വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു.
കൂ​ട്ട​യോ​ട്ടം, തെ​രു​വു​നാ​ട​കം, ഫ്ളാ​ഷ് മോ​ബു​ക​ൾ, ഡാ​ൻ​സ് തു​ട​ങ്ങി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു ബോ​ധ​വ​ത്ക​ര​ണം. കാ​ന്പ​സു​ക​ൾ, പൊ​തു​നി​ര​ത്തു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, തെ​രു​വു​ക​ൾ, ആ​ദി​വാ​സി കോ​ള​നി​ക​ൾ, വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് പ​ര​മാ​വ​ധി പ​രി​പാ​ടി​ക​ൾ ന​ട​ത്തി.ഇ​തോ​ടൊ​പ്പം എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ര​മാ​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും വി​വി പാ​റ്റും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
കോ​ള​ജു​ക​ളി​ല്‍ മോ​ക്‌​പോ​ളു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത് യു​വാ​ക്ക​ളി​ല്‍ ഹ​രം​കൂ​ട്ടി. സ​ഞ്ച​രി​ക്കു​ന്ന 'വോ​ട്ടു​വ​ണ്ടി​ക്ക് ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​മാ​ണ് ജി​ല്ല​യി​ലു​ട​നീ​ളം ല​ഭി​ച്ച​ത്. കാ​മ്പ​സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വ​ന്‍​തോ​തി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു. ലൈ​വ് റേ​ഡി​യോ ഷോ​ക​ളും പ്ര​തി​ദി​ന​മു​ള്ള വോ​ട്ട​ര്‍ ക്വി​സ് മ​ത്സ​ര​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മാ​റ്റ് കൂ​ട്ടി​യ​താ​യും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ വി​മ​ല്‍​രാ​ജ് പ​റ​ഞ്ഞു.
വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ജ്ജ​മാ​ക്കി​യ വോ​ട്ട് സ്മാ​ര്‍​ട്ട് ആ​പി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​തി​ദി​ന​മു​ള്ള ക്വി​സ് മ​ത്സ​രം. പ്ര​തി​ദി​നം ഒ​ന്നാം സ​മ്മാ​ന​മാ​യി 5000 രൂ​പ​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 2500 രൂ​പ​യും വി​ജ​യി​ക​ള്‍​ക്ക് ന​ല്‍​കി. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തെ പോ​ളിം​ഗ് ശ​ത​മാ​നം പ്ര​വ​ചി​ക്കു​ന്ന​വ​ര്‍​ക്ക് 25000 രൂ​പ​യാ​ണ് സ​മ്മാ​നം. ‌