ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി
Thursday, April 25, 2019 10:31 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ ന​ട​പ്പാ​ത​ക​ളേ​റെ​യും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​ക​ളാ​യി മാ​റു​ക​യാ​ണ്. ഏ​റെ സു​ക്ഷി​ച്ച് ന​ട​ന്നി​ല്ലെ​ങ്കി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും സ്ലാ​ബ് ത​ക​ർ​ന്നോ, ഇ​തി​ലെ വി​ട​വി​ലൂ​ടെ​യോ ഓ​ട​യി​ൽ പ​തി​ക്കു​മെ​ന്ന​താ​ണ് സ്ഥി​തി. വി​വി​ധ റോ​ഡു​ക​ളി​ലെ ന​ട​പ്പാ​ത​ക​ളി​ൽ സ്ലാ​ബു​ക​ളും കൈ​വ​രി​ക​ളും ത​ക​ർ​ന്നു കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​ങ്ങ​ളാ​യി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പോ ന​ഗ​ര​സ​ഭ​യോ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്കാ​റി​ല്ല. ടി​കെ റോ​ഡ് അ​ട​ക്കം ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​ക​ളും ഇ​ട​വ​ഴി​ക​ളി​ലും ന​ട​പ്പാ​ത​ക​ൾ അ​പ​ക​ട​ക്കെ​ണി​യാ​ണ്.

കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ കെ​ണി​യി​ൽ​പ്പെടു​ത്താ​ൻ ത​ര​ത്തി​ൽ മി​ക്ക ഓ​ട​ക​ളു​ടെ​യും സ്ലാ​ബു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. ശ്ര​ദ്ധി​ച്ചു ന​ട​ന്നി​ല്ലെ​ങ്കി​ൽ ഓ​ട​യി​ലേ​ക്കു വീ​ഴു​മെ​ന്ന സ്ഥി​തി​യു​ണ്ട്. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നു സ​മീ​പ​ത്തു​പോ​ലും ഓ​ട​യു​ടെ സ്ലാ​ബു​ക​ൾ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. ഒ​ട്ടേ​റെ യാ​ത്ര​ക്കാ​ർ നി​ത്യ​വും സ​ഞ്ച​രി​ക്കു​ന്ന ജ​ന​റ​ൽ ആ​ശു​പ​ത്രി റോ​ഡി​ലും സ്ഥി​തി വ്യ​ത്യ​സ്ഥ​മ​ല്ല.

ജ​ന​റ​ൽ ആ​ശു​പ​ത്രി മു​ത​ൽ സെ​ൻ​ട്ര​ൽ ജം​ക്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണു പ​ല​യി​ട​ത്താ​യി സ്ലാ​ബു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. ന​ട​പ്പാ​ത​യു​ടെ വ​ശ​ത്തു​ള്ള കൈ​വ​രി​ക​ളും തു​രു​ന്പെ​ടു​ത്ത് നാ​ശ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്. ടി​കെ റോ​ഡി​ൽ നി​ന്നു ക​ട​മ്മ​നി​ട്ട ഭാ​ഗ​ത്തേ​ക്കു തി​രി​യു​ന്നി​ട​ത്തും പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തും സ്ലാ​ബു​ക​ൾ പൊ​ട്ടി​യി​ട്ടു​ണ്ട്.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. കൈ​വ​രി​യാ​യി സ്ഥാ​പി​ച്ച പൈ​പ്പു​ക​ൾ പ​ല​തും ദ്ര​വി​ച്ചു. മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ൻ​ഭാ​ഗ​ത്തെ കൈ​വ​രി​ക​ളു​ടെ അ​വ​സ്ഥ​യും ഇ​തു​ത​ന്നെ.

യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തു കൊ​ള്ളു​ന്ന ത​ര​ത്തി​ൽ ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​റ​ങ്ങി​നി​ൽ​ക്കു​ക​യാ​ണു ക​ന്പി​ക​ൾ. സ്ലാ​ബു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​നും കൈ​വ​രി​ക​ൾ ന​ന്നാ​ക്കാ​നും ന​ട​പ​ടി വേ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് നാ​ളു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.