ഐ​ക്യ​രാ​ഷ്‌ട്രസ​ഭ പു​ന​ര​ധി​വാ​സ പ​ദ്ധ​തി
Thursday, April 25, 2019 10:31 PM IST
പ​ത്ത​നം​തി​ട്ട: ഐ​ക്യ​രാഷ്‌ട്രസ​ഭ​യു​ടെ ഫു​ഡ് ആ​ൻ​ഡ് അ​ഗ്രി​കൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന വെ​ള്ള​പ്പൊ​ക്ക പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട കു​ന്പ​ഴ ക്ഷീ​ര​വ്യ​വ​സാ​യ സം​ഘ​ത്തി​ൽ പ​ദ്ധ​തി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ഇ. രാ​ജ​ൻ നി​ർ​വ​ഹി​ച്ചു.കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. അ​ഫ്സ​ൽ, സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. റോ​യി, ഷെ​റി​ൽ യോ​ഹ​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് ഐ​ക്യ​രാ​ഷ്‌ട്രസ​ഭ​യു​ടെ വെ​ള്ള​പ്പൊ​ക്ക പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം ന​ട​പ്പാ​ക്കുന്ന​ത്.