ന​ട​പ്പാ​ത​യു​ടെ സ്ലാ​ബി​നി​ട​യി​ൽ യു​വ​തി​യു​ടെ പാ​ദം കു​ടു​ങ്ങി
Thursday, April 25, 2019 10:31 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ ന​ട​പ്പാ​ത​യു​ടെ സ്ലാ​ബി​നി​ട​യി​ൽ യു​വ​തി​യു​ടെ പാ​ദം കു​ടു​ങ്ങി. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി സ്ലാ​ബ് മു​റി​ച്ച് യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ജ​ന​റ​ൽ ആ​ശു​പ​ത്രി റോ​ഡി​ൽ കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്കി​ന് മു​ന്നി​ലാ​ണ് സം​ഭ​വം. ഇ​തു​വ​ഴി ന​ട​ന്നു​പോ​യ മു​ണ്ടു​കോ​ട്ട​ക്ക​ൽ മ​ടു​ത്താ​ന​ക്കു​ഴി​യി​ൽ ര​ജ​നി (35)യു​ടെ ഇ​ട​ത്കാ​ൽ മു​ട്ടി​ന് താ​ഴെ​വ​ച്ച് ഓ​ട​യി​ലേ​ക്ക് താ​ഴു​ക​യാ​യി​രു​ന്നു. ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ.

കാ​ൽ വ​ലി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യാ​തെ അ​വ​ശയായ ഇ​വ​ർ നി​ല​വി​ളി​ച്ചു. ഉ​ട​നെ സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും ഓ​ടി​യെ​ത്തി ര​ക്ഷ​പ്പെടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ചു. ഫ​യർഫോ​ഴ്സ് എ​ത്തി സ്ലാ​ബി​ന്‍റെ ഒ​രു ഭാ​ഗം മു​റി​ച്ച​ശേ​ഷം കാ​ൽ പു​റ​ത്തെ​ടു​ക്കുകയാ​യി​രു​ന്നു.

ഇ​വ​ർ പി​ന്നീ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ജ​ന​റ​ൽ ആ​ശു​പ​ത്രി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ന​ട​പ്പാ​ത​ക​ളി​ലെ സ്ലാ​ബു​ക​ൾ മു​ഴു​വ​ൻ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണ്. വ​ലി​യ വി​ട​വു​ക​ളാ​ണ് സ്ലാ​ബു​ക​ൾ​ക്കു​ള്ള​ത്. രാ​ത്രി​കാ​ല​ത്ത് ത​ട്ടു​ക​ട ന​ട​ത്തു​ന്ന​വ​ർ മ​ലി​ന​ജ​ലം ഒ​ഴു​ക്കി ക​ള​യാ​ൻ വേ​ണ്ടി സ്ലാ​ബു​ക​ളി​ൽ വി​ട​വു​ണ്ടാ​ക്കു​ന്ന​തു പ​തി​വാ​ണ്. നി​ര​പ്പി​ല്ലാ​ത്ത സ്ലാ​ബു​ക​ളി​ൽ ത​ട്ടിവീ​ണും അ​പ​ക​ടം പ​തി​വാ​ണ്.