തെ​രു​വുനാ​ട​കം സംഘടിപ്പിച്ചു
Thursday, April 25, 2019 10:35 PM IST
കോ​ട്ട​യം: കോ​ട്ട​യം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ തെ​രു​വുനാ​ട​കം സം​ഘ​ടി​പ്പി​ച്ചു. ഓ​ക്സ്ഫാ​മു​മാ​യി സ​ഹ​ക​രി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നെ​ടുന്പു​റം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് വാ​ർ​ഡു​ക​ളി​ലാ​യാ​ണ് തെ​രു​വ് നാ​ട​കം സം​ഘ​ടി​പ്പി​ച്ച​ത്.

ശു​ചി​ത്വ ബോ​ധ​വ​ത്്ക​ര​ണ​ത്തോ​ടൊ​പ്പം ആ​രോ​ഗ്യ ശീ​ല​ങ്ങ​ളെ​ക്കു​റി​ച്ചും ഭ​ക്ഷ്യ സു​ര​ക്ഷി​ത​ത്വ​ത്തെ​ക്കു​റി​ച്ചും മാ​ലി​ന്യ സം​സ്ക്ക​ര​ണ​ത്തെ​ക്കു​റി​ച്ചും അ​വ​ബോ​ധം ന​ൽ​കു​ന്ന വി​ഷ​യ​ങ്ങ​ൾ ചേ​ർ​ത്താ​ണു തെ​രു​വ് നാ​ട​കം സം​ഘ​ടി​പ്പി​ച്ച​ത്. ഓ​ക്സ്ഫാം സ്റ്റാ​ഫ് പ്ര​തി​നി​ധി​ക​ളാ​യ ബ​സ​ബ് സ​ർ​ക്കാ​ർ, ഷൈ​നി ലാ​ലു, പി.​ജി. ദേ​വി​ക, ജി​മി​ൽ തോ​മ​സ്, തോ​മ​സു​കു​ട്ടി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.