ക​രു​വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം 28നു ​സ​മാ​പി​ക്കും ‌
Thursday, April 25, 2019 10:35 PM IST
‌ചു​ങ്ക​പ്പാ​റ: ഇ​ക്കൊ​ല്ല​ത്തെ നി​ർ​മ​ല​പു​രം ക​രു​വ​ള്ളി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം 28ന് ​പു​തു​ഞാ​യ​ർ ആ​ഘോ​ഷ​ത്തോ​ടെ സ​മാ​പി​ക്കും. 28 ന് ​രാ​വി​ലെ 10.30 ന് ​മ​ല​മു​ക​ളി​ലെ ചാ​പ്പ​ലി​ൽ നെ​ടും​കു​ന്നം സ​ഞ്ജീ​വ​നി ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് വ​ട്ട​യ്ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശി​ർ​വാ​ദം, നേ​ർ​ച്ച​വി​ള​ന്പു് ഇ​വ​യോ​ടെ തീ​ർ​ഥാ​ട​ന​ത്തി​ന് സ​മാ​പ​ന​മാ​കും.

കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന ക്ര​മി​ക​ര​ണ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​ജോ​സ​ഫ് മാ​മ്മൂ​ട്ടി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​സി തോ​മ​സ് ഇ​ല​ഞ്ഞി​പ്പു​റം, സീ​റോ മ​ല​ബാ​ർ, മ​ല​ങ്ക​ര , ല​ത്തീ​ൻ തീ​ർ​ഥാ​ട​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​ചെ​റി​യാ​ൻ മ​ണ​പ്പു​റം, ഫാ. ​ഫ്രാ​ൻ​സി​സ് കു​രി​ശും​മൂ​ട്ടി​ൽ, ഡൊ​മി​നി​ക് സാ​വ്യോ, ജ​ണ്‍​സ​ണ്‍, ജോ​ജി, റെ​ജി, റോ​ബി​ൻ റ്റോ​മി, പ്ര​മോ​ദ്, ജോ​സ്, ബി​നു, സ​ണ്ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ നാ​ല്പ​താം​വെ​ള്ളി മു​ത​ൽ കു​രി​ശു​മ​ല ക​യ​റാ​നെ​ത്തി​യി​രു​ന്നു. ‌