നി​ര​ണം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ കൂ​ദാ​ശ നാ​ളെ
Thursday, April 25, 2019 10:37 PM IST
‌നി​ര​ണം: വി​ശു​ദ്ധ മാ​ർ​ത്തോ​മ്മാ ശ്ലീ​ഹ​യു​ടെ പാ​ദ​സ്പ​ർ​ശ​ന​ത്താ​ൽ പു​ണ്യ​ഭൂ​മി​യാ​യ നി​ര​ണ​ത്തു സ്ഥാ​പി​ത​മാ​യി​ട്ടു​ള്ള സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ നാ​ളെ ന​ട​ക്കും.കൂ​ദാ​ശ​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ദീ​പ​ശി​ഖാ പ്ര​യാ​ണം തി​രു​വ​ല്ല സെ​ന്‍റ് ജോ​ണ്‍​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ നി​ന്നാ​രം​ഭി​ക്കും. നി​ര​ണം മേ​ഖ​ല​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം ദീ​പ​ശി​ഖ പ്ര​യാ​ണം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലെ​ത്തും.നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു സ്വീ​ക​ര​ണം. 3.15ന് ​ക​ൽ​ക്കു​രി​ശ്, കൊ​ടി​മ​രം എ​ന്നി​വ​യു​ടെ കൂ​ദാ​ശ.

3.30ന് ​ദേ​വാ​ല​യ കൂ​ദാ​ശ ആ​ർ​ച്ച് ബി​ഷ​പ്പി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. 4.30ന് ​പൊ​തു​സ​മ്മേ​ള​നം.28നു ​രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ഒ​ന്പ​തി​ന് ആ​ർ​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. 11ന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ്. 29നു ​രാ​വി​ലെ എ​ട്ടി​ന് കു​ർ​ബാ​ന. വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷ​മാ​യ റാ​സ.30നു ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. 5.30ന് ​സ​ണ്‍​ഡേ​സ്കൂ​ൾ ക​ലോ​ത്സ​വം. മേ​യ് ഒ​ന്നി​നു രാ​വി​ലെ ഒ​ന്പ​തി​ന് കൃ​ത​ജ്ഞ​താ ബ​ലി​ക്ക് വി​കാ​രി ഫാ.​തോ​മ​സ് തൈ​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 12ന് ​ഊ​ട്ടു​നേ​ർ​ച്ച. ‌