‌ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ര​മാ​യി പോ​ൾ മാ​നേ​ജ​ർ ആ​പ് ‌‌
Thursday, April 25, 2019 10:37 PM IST
‌പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യ രീ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ താ​ര​മാ​യ​ത് പോ​ൾ മാ​നേ​ജ​ർ മൊ​ബൈ​ൽ ആ​പ്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഓ​രോ ബൂ​ത്തി​ലും ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ജി​ല്ലാ​ത​ല​ത്തി​ലു​ള​ള ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്നു നേ​രി​ട്ട് നി​രീ​ക്ഷി​ക്കാ​നും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും സ​ഹാ​യ​ക​മാ​യ​ത് ഈ ​ആ​പ് വ​ഴി​യാ​ണ്.

ഈ ​മൊ​ബൈ​ൽ ആ​പ്പി​നെ കേ​ര​ള പോ​ൾ​സ് എ​ന്ന പേ​രി​ൽ ത​യ്യാ​റാ​ക്കി​യ വെ​ബ് പോ​ർ​ട്ട​ലു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് ജി​ല്ലാ​ത​ല​ത്തി​ൽ വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച​ത്. ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ, ജി​ല്ലാ ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് ലൈ​വാ​യി ഇ​ത് നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യും വി​ധ​മാ​യി​രു​ന്നു സം​വി​ധാ​നം. പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്ക് നി​യ​മി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ പു​റ​പ്പെ​ടു​ന്ന​തു മു​ത​ൽ തി​രി​ച്ചെ​ത്തു​ന്ന​തു വ​രെ​യു​ള​ള വി​വ​ര​ങ്ങ​ൾ പോ​ൾ മാ​നേ​ജ​ർ മൊ​ബൈ​ൽ ആ​പ് വ​ഴി ല​ഭ്യ​മാ​യി​രു​ന്നു.

വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ട സ​മ​യം, ബൂ​ത്തി​ൽ എ​ത്തി​യ സ​മ​യം എ​ന്നി​ങ്ങ​നെ 19 ചോ​ദ്യ​ങ്ങ​ൾ​ക്കു​ള​ള ഉ​ത്ത​രം ഫീ​ഡ് ചെ​യ്യാ​നു​ള​ള സം​വി​ധാ​നം ആ​പ്പി​ലു​ണ്ട്. കൂ​ടാ​തെ, വോ​ട്ടെ​ടു​പ്പി​ന് ത​ട​സ​ങ്ങ​ൾ നേ​രി​ട്ടാ​ലും ആ​പ് മു​ഖേ​ന അ​റി​യാ​ൻ ക​ഴി​ഞ്ഞു. ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് എ​ത്ര പു​രു​ഷ​ൻ​മാ​ർ, സ്ത്രീ​ക​ൾ, ഭി​ന്ന​ലിം​ഗ​ക്കാ​ർ എ​ന്നി​വ​ർ വോ​ട്ട് ചെ​യ്തു​വെ​ന്ന വി​വ​ര​ങ്ങ​ൾ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​റി​യാ​ൻ ക​ഴി​ഞ്ഞ​തും വോ​ട്ടെ​ടു​പ്പി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​പ്ലോ​ഡ് ചെ​യ്യാ​നും ക്ര​മീ​ക​ര​ണ​മു​ണ്ടാ​യി​രു​ന്നു. വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന ആ​റി​ന് എ​ത്ര പേ​ർ ക്യൂ ​നി​ൽ​ക്കു​ന്നു, വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ സ​മ​യം, ആ​കെ പോ​ൾ ചെ​യ്ത വോ​ട്ട് എ​ന്നി​വ ഓ​രോ ബൂ​ത്തി​ൽ നി​ന്നും ആ​പ്പി​ൽ അ​പ് ലോ​ഡ് ചെ​യ്ത​തു ജി​ല്ലാ​ത​ല​ത്തി​ലെ വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കാ​ൻ എ​ളു​പ്പ​മാ​ക്കി.

പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റോ ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​റോ ആ​ണ് ബൂ​ത്തു​ക​ളി​ൽ നി​ന്ന് ഈ ​വി​വ​ര​ങ്ങ​ൾ അ​പ്ലോ​ഡ് ചെ​യ്ത​ത്. ബൂ​ത്തു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ത​ട​സ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കാ​വു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​ര​ത്തി​നു​ള്ള സം​വി​ധാ​ന​വും ആ​പ്പി​ലു​ണ്ടാ​യി​രു​ന്നു. എ​സ്ഒ​എ​സ് ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ച്ചു വി​വ​രം ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ക്കു​വാ​നും ക​ഴി​ഞ്ഞു. നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​ർ സം​സ്ഥാ​ന ത​ല​ത്തി​ൽ ത​യ്യാ​റാ​ക്കി​യ മെ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​ണ് പോ​ൾ മാ​നേ​ജ​ർ ആ​പ്.