വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ സു​ര​ക്ഷാ​ ചു​മ​ത​ല പ​ശ്ചി​മ​ബം​ഗാ​ൾ പോ​ലീ​സി​ന് ‌‌
Thursday, April 25, 2019 10:37 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ പോ​ൾ ചെ​യ്ത വോ​ട്ടു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ സ്ട്രോം​ഗ് റൂ​മു​ക​ളു​ടെ സു​ര​ക്ഷാ ചു​മ​ത​ല പ​ശ്ചി​മ​ബം​ഗാ​ൾ പോ​ലീ​സി​ന്. സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ സ​ഹാ​യ​വും ഇ​വ​ർ​ക്കു​ണ്ട്. പ്ര​ത്യേ​ക​മാ​യ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ഓ​രോ സ്ട്രോം​ഗ് റൂ​മി​നും ഒ​രു പോ​ലീ​സ് എ​ന്ന നി​ല​യി​ൽ 54 പേ​ർ അ​ട​ങ്ങു​ന്ന പോ​ലീ​സ് സേ​ന​യെ ആ​ണ് 24 മ​ണി​ക്കൂ​റും സേ​വ​ന​ത്തി​നാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.​പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ 1437 ബൂ​ത്തു​ക​ളി​ലെ​യും ഇ​വി​എം, വി​വി പാ​റ്റ് മെ​ഷീ​നു​ക​ളാ​ണ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

പൊ​തു നീ​രി​ക്ഷ​ക​ൻ സ​ഹ​ദേ​ബ് ദാ​സ്, ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ട്രോം​ഗ് റൂ​മു​ക​ളു​ടെ സീ​ലിം​ഗ് ന​ട​ത്തി​യാ​ണ് സു​ര​ക്ഷാ ചു​മ​ത​ല പോ​ലീ​സി​നു കൈ​മാ​റി​യ​ത്. ഒ​രു മ​ണ്ഡ​ല​ത്തി​ന് മൂ​ന്ന് സ്ട്രോം​ഗ് റൂ​മു​ക​ൾ എ​ന്ന നി​ല​യി​ൽ 21 സ്ട്രോം​ഗ് റൂ​മു​ക​ളി​ലാ​യാ​ണ് 1437 ബൂ​ത്തു​ക​ളി​ലെ മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​നും ഒ​രു സ്ട്രോം​ഗ് റൂ​മും പ്ര​ത്യേ​കം ന​ൽ​കി​യി​ട്ടു​ണ്ട്.

ഓ​രോ റൂ​മി​നും പ്ര​ത്യേ​കം പ​വ​ർ സ​പ്ലൈ ന​ൽ​കി​യി​ട്ടു​ണ്ട്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് സം​ഭ​വി​ക്കാ​തി​രി​ക്കു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​ഷ്‌ട്രീയ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, എ​ആ​ർ​ഒ​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ്ട്രോം​ഗ് റൂ​മു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത്. വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​മാ​യ മേ​യ് 23 വ​രെ ക​ർ​ശ​ന സു​ര​ക്ഷാ സം​വി​ധാ​നം ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ തു​ട​രും.