‌ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജു​ക​ളി​ല്‍ ഡി​ഗ്രി പ്ര​വേ​ശ​നം
Friday, May 17, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട: ഐ​എ​ച്ച്ആ​ര്‍​ഡി​യു​ടെ കീ​ഴി​ല്‍ കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോളജുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അ​ടൂ​ര്‍ (04734 224076), ധ​നു​വ​ച്ച​പു​രം (0471 2234374), കു​ണ്ട​റ (04742580866), മാ​വേ​ലി​ക്ക​ര (04792304494), കാ​ര്‍​ത്തി​ക​പ്പ​ള്ളി (0479-2485370), ക​ല​ഞ്ഞൂ​ര്‍ (04734-272320), പെ​രി​ശ്ശേ​രി (04792456499) എ​ന്നീ അ​പ്ലൈ​ഡ് സ​യ​ന്‍​സ് കോ​ളജു​ക​ളി​ല്‍ 2019-20 അ​ധ്യയ​ന​വ​ര്‍​ഷ​ത്തി​ല്‍ ഡി​ഗ്രി കോ​ഴ്‌​സു​ക​ളി​ല്‍ കോ​ളജു​ക​ള്‍​ക്ക് അ​നു​വ​ദി​ച്ച 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫോ​റ​വും പ്രോ​സ്‌​പെ​ക്ട​സും ഐ​എ​ച്ച്ആ​ര്‍​ഡി​യു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സാ​യി പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജി​ലെ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ പേ​രി​ല്‍ മാ​റാ​വു​ന്ന 350 രൂ​പ​യു​ടെ ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റ് സ​ഹി​തം (പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 150 രൂ​പ) ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ല്‍ അ​പേ​ക്ഷി​ക്ക​ണം.
തു​ക കോ​ള​ജു​ക​ളി​ല്‍ നേ​രി​ട്ടും അ​ട​യ്ക്കാം.