പ​ന്ത​ള​ത്ത് അ​പ്ര​ഖ്യാ​പി​ത വൈ​ദ്യു​തി മു​ട​ക്കം; കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​ന്
Friday, May 17, 2019 10:43 PM IST
പ​ന്ത​ളം: കെ​എ​സ്ഇ​ബി മേ​ജ​ർ സെ​ക്ഷ​ൻ പ​രി​ധി​യി​ലു​ള്ള പ്ര​ ദേ​ശ​ങ്ങ​ളി​ൽ അ​പ്ര​ഖ്യാ​പി​ത വൈ​ദ്യു​തി​മു​ട​ക്കം നി​ത്യ​സം​ഭ​വ​മാ​യി. പ​ക​ലും രാ​ത്രി​യി​ലും തു​ട​ർ​ച്ച​യാ​യി വൈ​ദ്യു​തി പോ​കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച​യാ​യി വേ​ന​ൽ ചൂ​ടി​ന്‍റെ കാ​ഠി​ന്യ​ത്തി​ൽ വീ​ട്ടി​ലി​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ​ക​ലും രാ​ത്രി​യി​ലും വൈ​ദ്യു​തി മു​ട​ക്കം.

മു​ട​ങ്ങു​ന്ന​ത് വൈ​ദ്യു​തി കൃ​ത്യ​മാ​യി അ​ര മു​ത​ൽ ഒ​രു മ​ണി​ക്കൂ​ർ​വ​രെ എ​ടു​ത്താ​ണ് പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​ത്.കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചാ​ൽ ഫോ​ൺ എ​ടു​ക്കാ​റി​ല്ല. അ​ഥ​വാ എ​ടു​ത്താ​ൽ​ത​ന്നെ പ്ര​ധാ​ന ലൈ​നി​ലെ ത​ക​രാ​റാ​ണെ​ന്നു പ​റ​ഞ്ഞ് ഫോ​ണ്‍ ക​ട്ടു​ചെ​യ്യു​ക​യാ​ണ് പ​തി​വ്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ന്ന​തി​നാ​ൽ ഉ​ഷ്ണം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ ജ​ന​ലു​ക​ളും ക​ത​കു​ക​ളും തു​റ​ന്നി​ടു​ന്പോ​ൾ മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യ​വും ഉ​ണ്ടാ​കു​ന്നു. തു​ട​ർ​ച്ച​യാ​യ വൈ​ദ്യു​തി മു​ട​ക്ക​ത്തി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ​ന്ത​ളം മ​ണ്ഡ​ലം വെ​സ്റ്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ഡി.​എ​ൻ.​തൃ​ദീ​പ്, കെ.​എ​ൻ.​അ​ച്യൂ​ത​ൻ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്യൂ​സ് പൂ​ള​യി​ൽ, ടി.​ഗോ​പാ​ല​ൻ, ബി​ജു, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സോ​ള​മ​ൻ വ​ര​വു​കാ​ലാ​യി​ൽ, കു​ട്ട​പ്പ​ൻ നാ​യ​ർ, വി.​എം.​അ​ല​ക്സാ​ണ്ട​ർ, ശെ​ൽ​വ​രാ​ജ്, സു​നി​താ​വേ​ണു, ജി.​അ​നി​ൽ​കു​മാ​ർ, മ​ഞ്ജു​വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.