ഹോ​ട്ട​ലു​ക​ളി​ൽനി​ന്നു പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി
Friday, May 17, 2019 10:43 PM IST
തി​രു​വ​ല്ല: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ന​ലെ​യും മൂ​ന്ന് ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി. മു​ത്തൂ​ർ ജം​ഗ്ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​പ​ർ​ണ, ധ​ന്യ, പെ​രും​തു​രു​ത്തി​യി​ലു​ള്ള ഊ​ട്ടു​പു​ര എ​ന്നീ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. അ​പ​ർ​ണ​യി​ൽ നി​ന്ന് മീ​ൻ ക​റി​യും ധ​ന്യ​യി​ൽ നി​ന്ന് ചോ​റും പു​ളി​ശേ​രി​യും പ​ഴ​കി​യ എ​ണ്ണ​യു​മാ​ണ് പി​ടി​ച്ച​ത്.

പൊ​ടി മീ​ൻ വ​റു​ത്ത​ത്, ബീ​ഫ് ഫ്രൈ, ​ഫ്രൈ​ഡ് റൈ​സ്, വ​റു​ത്ത മീ​ൻ, പ​ഴ​കി​യ മീ​ൻ, പ​ഴ​കി​യ എ​ണ്ണ എ​ന്നി​വ​യാ​ണ് ഊ​ട്ടു​പു​ര ഹോ​ട്ട​ലി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ല്ലാം ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഹോ​ട്ട​ൽ ഉ​ട​മ​ക​ളി​ൽ നി​ന്ന് 2000 രൂ​പ വീ​തം പി​ഴ​യീ​ടാ​ക്കി. മ​ഴു​വ​ങ്ങാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ർ​ബി ക്യൂ ​ഹോ​ട്ട​ലി​ൽ നി​ന്ന് വ്യാ​ഴാ​ഴ്ച പ​ഴ​കി​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ആ​രോ​ഗ്യ വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ഒ​ട്ടു​മി​ക്ക ഹോ​ട്ട​ലു​ക​ളി​ലും പ​ഴ​കി​യ എ​ണ്ണ​യു​ടെ ഉ​പ​യോ​ഗം ഏ​റു​ന്ന​താ​യി ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ കെ. ​ശ്രീ​കു​മാ​ർ, എ​ച്ച്ഐ​മാ​രാ​യ എ. ​ബി. ഷാ​ജ​ഹാ​ൻ, അ​ജി എ​സ്. കു​മാ​ർ, ജെ​എ​ച്ച്ഐ​മാ​രാ​യ ദേ​വ​സേ​ന​ൻ, സ​മ​ന്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ട്ടു​ക​ട​ക​ൾ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും ഗു​രു​ത​ര വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​സ്. ബി​ജു പ​റ​ഞ്ഞു.