പ​ശു​ക്ക​ള്‍​ക്ക് ശാ​സ്ത്രീ​യ തീ​റ്റ​ക്ര​മം: കേ​ര​ള ഫീ​ഡ്സ് സെ​മി​നാ​റും പ​ഠ​ന ക്ലാ​സും
Friday, May 17, 2019 10:43 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കു​ര​മ്പാ​ല ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ കേ​ര​ള ഫീ​ഡ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്ഷീ​ര​ക​ര്‍​ഷ​ക സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. പ​ശു​ക്ക​ള്‍​ക്ക് ശാ​സ്ത്രീ​യ​മാ​യ തീ​റ്റ​ക്ര​മം ന​ല്‍​കു​ന്ന​തു സം​ബ​ന്ധി​ച്ച് കേ​ര​ള ഫീ​ഡ്സ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ (ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍) ഡോ. ​കെ. എ​സ്. അ​നു​രാ​ജ് ക്ലാ​സ് ന​ട​ത്തി.
കേ​ര​ള ഫീ​ഡ്സി​ന്‍റെ ക​ര്‍​ഷ​ക സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് സെ​മി​നാ​റും ക്ലാ​സും സം​ഘ​ടി​പ്പി​ച്ച​ത്.

കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ങ്ങ​ളി​ല്‍ പ​ശു​ക്ക​ള്‍​ക്ക് ന​ല്‍​കേ​ണ്ട ക​രു​ത​ലു​ക​ള്‍, തീ​റ്റ​യി​ലെ വ്യ​ത്യാ​സം, കാ​ലി​ത്തീ​റ്റ​യു​ടെ ശ​രി​യാ​യ ഉ​പ​യോ​ഗം തു​ട​ങ്ങി​യ​വ ക്ലാ​സി​ല്‍ പ്ര​തി​പാ​ദി​ച്ചു.
വേ​ന​ല്‍ ക​ടു​ത്ത അ​വ​സ​ര​ത്തി​ല്‍ ക​ന്നു​കാ​ലി​ക​ളു​ടെ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച് കേ​ര​ള ഫീ​ഡ്സ് ക​ര്‍​ഷ​ക​ര്‍​ക്ക് മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

പ​ന്ത​ളം ബ്ലോ​ക്ക് ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്ത ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് കേ​ര​ള ഫീ​ഡ്സ് എ​ലൈ​റ്റ് കാ​ലി​ത്തീ​റ്റ സൗ​ജ​ന്യ​മാ​യി ന​ല്കി.