‌പ​മ്പ​യി​ലെ മ​ണ​ല്‍ ഇ-​ലേ​ലം ന​ട​ത്തും
Friday, May 17, 2019 10:43 PM IST
പ​ത്ത​നം​തി​ട്ട: ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് പ​മ്പാ​ന​ദി​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ​തും പ്ലാ​പ്പ​ള്ളി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ പ​മ്പ ഹി​ല്‍​ടോ​പ്പ്, ച​ക്കു​പാ​ലം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​തു​മാ​യ മ​ണ​ലി​ന്‍റെ ഇ-​ലേ​ലം 20,23,27,30 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

1000 ക്യു​ബി​ക് മീ​റ്റ​ര്‍ മ​ണ​ല്‍ വീ​ത​മു​ള്ള 55 ലോ​ട്ടു​ക​ളി​ലാ​യാ​ണ് ലേ​ലം ന​ട​ക്കു​ക. കെ​ട്ടി​ട​നി​ർ​മാ​ണ ജോ​ലി​ക​ള്‍​ക്കും ലാ​ന്‍​ഡ്‌​കേ​പ്പിം​ഗി​നും ഈ ​മ​ണ​ല്‍ അ​നു​യോ​ജ്യ​മാ​ണെ​ന്ന് ദേ​ശീ​യ ഭൗ​മ​ശാ​സ്ത്ര പ​ഠ​ന കേ​ന്ദ്രം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ-​ലേ​ല ന​ട​പ​ടി​ക​ള്‍​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള ഏ​ജ​ന്‍​സി​യാ​യ എം​എ​സ്‌​റ്റി​സി​യി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മേ ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ എം​എ​സ്‌​റ്റി​സി​യു​ടെ www.mstcecommerce.com എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നും റാ​ന്നി വ​നം ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ് (04735-227558), ഗൂ​ഡ്രി​ക്ക​ല്‍ റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ് ( 04735- 279063) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കും.