വ​കു​പ്പു​ക​ൾ ത​മ്മി​ൽ ത​ർ​ക്കം, തു​റ പാ​ലം പ​ണി മു​ട​ങ്ങി
Friday, May 17, 2019 10:45 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി - അ​ച്ച​ൻ​കോ​വി​ൽ റോ​ഡി​ലെ തു​റ പാ​ലം നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചു. പു​ന​ലൂ​ർ ഡി​വി​ഷ​നി​ലെ വ​നം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള​ള ത​ർ​ക്ക​മാ​ണ് നി​ർ​മാ​ണ​ത്തി​നു ത​ട​സമെന്നു പറയുന്നു. 70 ശ​ത​മാ​നം നിർമാണ ജോലികളും പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ് പൊ​തു​മ​രാ​മ​ത്ത് ത​യാ​റാ​ക്കി​യ പ്ലാ​നി​ൽ പാ​ക​പ്പി​ഴ ചൂ​ണ്ടി​ക്കാ​ട്ടി വ​നം​വ​കു​പ്പ് ത​ട​ഞ്ഞ​ത്.

ന​ബാ​ർ​ഡ് ഫ​ണ്ടു​പ​യോ​ഗി​ച്ചു​ള​ള പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല വ​നം​വ​കു​പ്പ് പു​ന​ലൂ​ർ ഡി​വി​ഷ​നാ​ണ്. ടെ​ൻ​ഡ​ർ വി​ളി​ച്ച​തും വ​നം​വ​കു​പ്പ് ത​ന്നെ. ഇ​രു വ​കു​പ്പു​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ പാ​ലം പൂ​ർ​ത്തി​യാ​ക​ണ​മെ​ങ്കി​ൽ ഇ​നി വ​നം, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​മാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന സ്ഥി​തി​യി​ലാ​യി.വ​നം മ​ന്ത്രി കെ.​രാ​ജു​വി​ന്‍റെ മ​ണ്ഡ​ല​മാ​യ പു​ന​ലൂ​രി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പൊ​തു​മ​രാ​മ​ത്ത് പു​ന​ലൂ​ർ ഡി​വി​ഷ​ൻ പ്ലാ​നും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കി​യ​ത്.

തു​റ പാ​ല​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു ത​യാ​റാ​ക്കി​യ പ്ലാ​നി​ലും വ​നം​വ​കു​പ്പ് പാ​ക​പ്പി​ഴ ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ, പ്ലാ​നി​ൽ പി​ഴ​വു​ണ്ടെ​ന്ന പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ നേ​രി​ട്ട് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​ണെ​ന്നും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി താ​ത്കാ​ലി​ക​മാ​യി ഉ​ണ്ടാ​ക്കി​യ മ​ൺ​റോ​ഡാ​ണ് ഗ​താ​ഗ​ത​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. തു​ട​രെ മ​ഴ പെ​യ്താ​ൽ ഈ ​റോ​ഡ് ഒ​ലി​ച്ചു പോ​കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.

കാ​ല​വ​ർ​ഷ​ത്തി​നു മു​മ്പ് തു​റ പാ​ലം പ​ണി പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ ആ​വ​ണി​പ്പാ​റ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ലേ​ക്കും അ​ച്ച​ൻ​കോ​വി​ലി​ലേ​ക്കും കോ​ന്നി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ല്ലാ​തെ വ​രും. ചെ​ങ്കോ​ട്ട വ​ഴി ത​മി​ഴ്നാ​ട് ക​ട​ന്ന് നൂ​റി​ലേ​റെ കി​ലോ​മീ​റ്റ​ർ ചു​റ്റി സ​ഞ്ച​രി​ച്ചാ​ൽ മാ​ത്ര​മേ അ​ച്ച​ൻ​കോ​വി​ലി​ലേ​ക്കും ആ​വ​ണി​പ്പാ​റ​യി​ലേ​ക്കും എ​ത്താ​ൻ വേ​റെ മാ​ർ​ഗ​മു​ള​ളൂ.

ആ​വ​ണി​പ്പാ​റ​യി​ൽ നി​ന്ന് തു​റ വ​ഴി കോ​ന്നി​യി​ലേ​ക്ക് 28 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണു​ള​ള​ത്.പാ​ല​ത്തി​നു​ള​ള കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് നി​ർ​മാ​ണ​വും മ​ണ്ണി​ടി​ച്ചി​ൽ ത​ട​യു​ന്ന​തി​നു​ള​ള ഒ​രു ഭാ​ഗ​ത്തെ പാ​ർ​ശ്വ​ഭി​ത്തി​യു​മാ​ണ് ഇ​നി പൂ​ർ​ത്തി​യാ​കാ​നു​ള​ള​ത്. കു​റ​ഞ്ഞ​ത് പ​ത്ത് ദി​വ​സം കൂ​ടി ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ പാ​ലം നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കാ​മാ​യി​രു​ന്നെ​ന്ന് ക​രാ​ർ ഏ​റ്റെ​ടു​ത്ത നി​ർ​മാ​ണ ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മു​ക​ളി​ലെ കോ​ൺ​ക്രീ​റ്റ് ഇ​ടു​ന്ന​തി​നു​ള​ള ത​ട്ട് ഘ​ടി​പ്പി​ക്കു​ന്ന ജോ​ലി​ക​ൾ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം​പ​ണി നി​ർ​ത്തി​വ​ച്ചു. പ​ണി തു​ട​രാ​ൻ നി​ർ​ദേ​ശം ല​ഭി​ച്ചാ​ൽ പെ​ട്ടെ​ന്ന് കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​നാ​കും. അ​ച്ച​ൻ​കോ​വി​ൽ ആ​റ്റി​ലേ​ക്കു ചേ​രു​ന്ന വ​ലി​യ തോ​ടി​നു കു​റു​കെ 21.4 മീ​റ്റ​ർ നീ​ള​ത്തി​ലും ആ​റ് മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പാ​ലം ക​ഴി​ഞ്ഞ വെ​ള​ള​പ്പൊ​ക്ക​ത്തി​ൽ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്.