കാ​പ്പോ ഫു​ഡ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Friday, May 17, 2019 10:45 PM IST
അ​ടൂ​ർ: ഇ​ള​മ​ണ്ണൂ​ർ കി​ൻ​ഫ്ര ഫു​ഡ് പ്രോ​സ​സിം​ഗ് പാ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടി​യ​റ ഫു​ഡ് , കാ​പ്പോ ഫു​ഡ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ഒ​രു അ​നു​ബ​ന്ധ ക​മ്പ​നി രൂ​പീ​ക​രി​ച്ചു. ക​മ്പ​നി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ നി​ർ​വ​ഹി​ച്ചു.

അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടി. ​കെ. ജോ​സ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ർ​ഷ​ക​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളാ​യ ക​പ്പ​യു​ടെ​യും ഏ​ത്ത​ക്കാ​യു​ടെ​യും ചി​പ്സ് വി​വി​ധ രു​ചി​ഭേ​ദ​ങ്ങ​ളി​ൽ ഉ​ത്പാ​ദി​പ്പി​ച്ചു വി​പ​ണ​നം ന​ട​ത്തു​ന്ന ക​മ്പ​നി​യാ​ണ് ടി​യ​റ ഫു​ഡ്.