റോ​ഡു​പ​ണി​ക​ൾ​ക്കി​ടെ കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു
Friday, May 17, 2019 10:45 PM IST
ചു​ങ്ക​പ്പാ​റ: റോ​ഡു​പ​ണി​ക്കി​ടെ കു​ഴി​യെ​ടു​ത്ത​പ്പോ​ൾ മാ​രം​കു​ളം ചു​ങ്ക​പ്പാ​റ റൂ​ട്ടി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ കു​ഴ​ലി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ​ഴ്ച​ക​ളാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​വ​രം പ​റ​ഞ്ഞ​പ്പോ​ൾ റോ​ഡു​പ​ണി​ക്കാ​ർ ന​ന്നാ​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ റോ​ഡ് ക​രാ​റു​കാ​രോ​ട് ആ​വ​ശ്യ​മു​ന്ന​യി​ച്ച​പ്പോ​ൾ ജ​ല അ​ഥോ​റി​റ്റി​ക്കാ​ണ് ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന മ​റു​പ​ടി​യാ​ണു​ണ്ടാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​രു​കൂ​ട്ട​രു​ടെ​യും ത​ട്ടി​ക്ക​ളി കാ​ര​ണം കു​ടി​വെ​ള്ളം ഇ​ല്ലാ​തെ വ​ല​യു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.