രാ​ഷ്ട്രീ​യ കക്ഷിക​ൾ പാ​രി​സ്ഥി​തി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണം: ഡോ. ​രാ​മ​ച​ന്ദ്ര ഗു​ഹ
Friday, May 17, 2019 10:46 PM IST
പ്ര​മാ​ടം: ഇ​ന്ത്യ​യി​ൽ ഒ​രു രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​വും പാ​രി​സ്ഥി​തി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്നി​ല്ലെ​ന്ന‌് പ്ര​മു​ഖ പ​രി​സ്ഥി​തി ച​രി​ത്ര​കാ​ര​ൻ ഡോ. ​രാ​മ​ച​ന്ദ്ര ഗു​ഹ. കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ 56–ാം സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ‌്ഘാ​ട​നം​ ചെ​യ‌്ത‌് വി​ക​സ​നം,ജ​നാ​ധി​പ​ത്യം, പ​രി​സ്ഥി​തി ഇ​ന്ത്യ​ൻ അ​നു​ഭ​വ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ല്ലാ വി​ക​സ​ന​വും ന​ട​ക്ക​ണ​മെ​ന്നും പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ഇ​തു സാ​ധ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​കൃ​തി​യെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള വി​ക​സ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഗാ​ന്ധി​ജി 1928 ൽ ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​യാ​യി​ക​ളാ​യ ജെ. ​സി. കു​മാ​ര​പ്പ​യും മീ​രാ​ബെ​ന്നും പ​രി​സ്ഥി​തി​യെ നി​ല​നി​ർ​ത്തി​യു​ള്ള ഗ്രാ​മ​വി​ക​സ​ന​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി​രു​ന്നു​വെ​ന്ന് ഗു​ഹ ചൂ​ണ്ടി​ക്കാ​ട്ടി.

മ​റു​വ​ശ​ത്ത‌് നെ​ഹ‌്റു​വി​നെ​യും സു​ഭാ​ഷ‌്ച​ന്ദ്ര ബോ​സി​നെ​യും പോ​ലു​ള്ള​വ​ർ പാ​ശ്ചാ​ത്യ മാ​തൃ​ക​യി​ലു​ള്ള വി​ക​സ​ന​മാ​ണ‌് ല​ക്ഷ്യ​മി​ട്ട​ത‌്. കോ​ൺ​ഗ്ര​സും സോ​ഷ്യ​ലി​സ്റ്റു​ക​ളും ക​മ്യൂ​ണി​സ്റ്റു​കാ​രും എ​ല്ലാം പാ​ശ്ചാ​ത്യം അ​ല്ലെ​ങ്കി​ൽ സോ​വി​യ​റ്റ‌് മാ​തൃ​ക​യാ​ണ‌് അം​ഗീ​ക​രി​ച്ച​ത‌്. ലോ​ക​ത്തെ ഏ​റ്റ​വും മ​ലി​ന​മാ​യ പ​ത്ത‌് ന​ഗ​ര​ങ്ങ​ളി​ൽ എ​ട്ടും ഇ​ന്ത്യ​യി​ലാ​ണ‌്. ഈ ​ന​ഗ​ര​ങ്ങ​ളെ​ല്ലാം ന​ദീ​തീ​ര​ങ്ങ​ളി​ലാ​ണ‌്.
യ​മു​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ഈ ​ന​ദി​ക​ളെ​ല്ലാം മ​രി​ച്ചു​ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ ന​മ്മു​ടെ നാ​ട്ടി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പു​തി​യ ത​രം​ഗം കാ​ണാം. പ​ല​യി​ട​ത്തും വാ​യു മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ​യും പാ​റ​പൊ​ട്ടി​ക്ക​ലി​നെ​തി​രെ​യും ജ​ന​ങ്ങ​ൾ രം​ഗ​ത്തു​വ​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ​രി​ഷ​ത്ത‌് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വീ​ണാ ജോ​ർ​ജ‌് എം​എ​ൽ​എ, പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത‌് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ, ഓ​ൾ ഇ​ന്ത്യ പീ​പ്പി​ൾ​സ‌് സ​യ​ൻ​സ‌് നെ​റ്റ‌്‌​വ​ർ​ക്ക‌് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. പി ​രാ​ജ​മാ​ണി​ക്യം, പ​രി​ഷ​ത്ത‌് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​കെ. മീ​രാ​ഭാ​യ‌്, രാ​ജേ​ഷ‌് ആ​ക്ലേ​ത്ത‌്, ഡോ. ​എ​ൻ . ഷാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ഫ. ടി. ​കെ. ജി. ​നാ​യ​ർ സ്വാ​ഗ​ത​വും വി. ​എ​ൻ. അ​നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.