ബി​ന്ദു​വി​നെ​തി​രെ ത​ട്ട​യി​ലെ ബ​ന്ധു​വീ​ട്ടി​ലും പ്ര​തി​ഷേ​ധം
Friday, May 17, 2019 10:46 PM IST
പ​ത്ത​നം​തി​ട്ട: മകരവിളക്കു കാലത്ത് ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ബി​ന്ദു അ​മ്മി​ണി​ക്കെ​തി​രെ ത​ട്ട​യി​ലെ ബ​ന്ധു​വീ​ട്ടി​ലും പ്ര​തി​ഷേ​ധം.ഇ​ട​വ​മാ​സ പൂ​ജ​യ്ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര ന​ട തു​റ​ന്ന​ശേ​ഷം ഇ​തു ര​ണ്ടാം​ത​വ​ണ​യാ​ണ് ബി​ന്ദു​വി​നെ​തി​രെ പ​ര​സ്യ​പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ​ത്തി​യ ബി​ന്ദു വീ​ണ്ടും ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു പോ​കു​ന്നു​വെ​ന്ന അ​ഭ്യൂ​ഹ​ത്തേ തു​ട​ർ​ന്നാ​ണ് വി​വി​ധ സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ ഇ​വ​ർ​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി 11ഓ​ടെ സു​ഹൃ​ത്താ‍​യ പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​റ​ന്ത​ൽ ക​ണ്ഠാ​ള​ൻ​ചി​റ പു​ന്ന​ക്കു​ന്നി​ൽ പു​തി​യ​വീ​ട്ടി​ൽ സു​മി​രാ​ജ​ന്‍റെ വീ​ട്ടി​ൽ ബി​ന്ദു എ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്.

അ​ക​മ്പ​ടി പോ​ലീ​സു​കാ​രു​ടെ സാ​ന്നി​ധ്യം കാ​ര​ണം വി​വ​രം അ​പ്പോ​ൾ ത​ന്നെ നാ​ട്ടു​കാ​ർ അ​റി​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ ശ​ബ​രി​മ​ല ക​ർ​മ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്ത് സം​ഘ​ടി​ച്ചു.
ശ​ബ​രി​മ​ല ന​ട അ​ട​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ തി​രി​ച്ചു പോ​കൂ​വെ​ന്ന് ആ​ദ്യം പ​റ​ഞ്ഞ ബി​ന്ദു നി​ല​പാ​ടെ​ടു​ത്ത​തോ​ടെ വീ​ടി​നു പു​റ​ത്ത് ഭ​ക്ത ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.

ഇ​തോ​ടെ പോ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി ബി​ന്ദു​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും സ്ഥി​തി​ഗ​തി​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ചേ​ർ​ത്ത​ല​യ്ക്ക് പോ​കാ​ൻ ത​യാ​റാ​യി. പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ൽ വീ​ടി​നു പു​റ​ത്തി​റ​ങ്ങി ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് യാ​ത്ര​യാ​യ​ത്.

പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ അ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടെ​നി​ന്ന് ചേ​ർ​ത്ത​ല​യ്ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​യ​റ്റി വി​ടു​ക​യു​മാ​യി​രു​ന്നു. ബി​ന്ദു എ​ത്തി​യ​ത​റി​ഞ്ഞ് നി​ര​വ​ധി ആ​ളു​ക​ൾ പ്ര​ദേ​ശ​ത്ത് ത​ടി​ച്ചു​കൂ​ടി.