കൊ​യ്യാ​നാ​ളി​ല്ല, അ​യി​രൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ല്ല് ന​ശി​ച്ചു ‌
Saturday, May 18, 2019 10:38 PM IST
‌അ​യി​രൂ​ർ: കാ​ൽ​നൂ​റ്റാ​ണ്ടി​നു​ശേ​ഷം അ​യി​രൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ ന​ട​ത്തി​യ നെ​ൽ​കൃ​ഷി വി​ള​വെ​ടു​ക്കാ​നാ​കാ​തെ ന​ശി​ച്ചു. കൃ​ഷി ചെ​യ്യാ​തെ ച​തു​പ്പാ​യി മാ​റി​യ 10 ഏ​ക്ക​ർ പാ​ട​ശേ​ഖ​രം കൃ​ഷി​യോ​ഗ്യ​മാ​ക്കി അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും പാ​ട​ശേ​ഖ​ര​സ​മി​തി​യു​ടെ​യും സം​യു​ക്ത​ശ്ര​മ​ഫ​ല​മാ​യി ന​ട​ത്തി​യ നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ​പ്പോ​ൾ കൊ​യ്യാ​നാ​ളെ കി​ട്ടാ​തെ​യാ​ണ് ന​ശി​ച്ച​ത്.

പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും പാ​ട​ശേ​ഖ​ര​സ​മി​തി​യും ചേ​ർ​ന്നാ​ണ് പാ​ട​ശേ​ഖ​രം കൃ​ഷി​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കി​യ​ത്. നി​ല​വി​ലു​ള്ള തോ​ടു​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ച്ചും പു​തി​യ നീ​ർ​ച്ചാ​ലു​ക​ൾ ഉ​ണ്ടാ​ക്കി​യു​മാ​ണ് പാ​ട​ശേ​ഖ​രം ് അ​നു​യോ​ജ്യ​മാ​ക്കി​യ​ത്. ഭൂ​വു​ട​മ​ക​ളു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും നി​ര​വ​ധി യോ​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്താ​ണ് ച​തു​പ്പു​നി​ലം കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ക്കി മാ​റ്റു​ക എ​ന്ന വ​ലി​യ ക​ട​ന്പ വി​ജ​യ​ക​ര​മാ​യി ന​ട​ന്ന​ത്. തു​ട​ർ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി പു​ന​രു​ജ്ജീ​വി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ നെ​ല്ല് വി​ത​ച്ചെ​ങ്കി​ലും പ്ര​ള​യ​ത്തി​ൽ വി​ള​വ് ന​ഷ്ട​പ്പെ​ട്ടു. പി​ന്നീ​ട് ചു​മ​ത​ല ഏ​റ്റെ​ടു​ത്ത കൃ​ഷി​ഓ​ഫീ​സ​ർ വീ​ണ്ടും വി​ള​വി​റ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

അ​യി​രൂ​രി​ലെ ക​ർ​ഷ​ക​ർ നെ​ൽ​ക്കൃ​ഷി ചെ​യ്യു​വാ​ൻ വി​സ​മ്മ​തി​ച്ച​പ്പോ​ൾ പാ​ട​ശേ​ഖ​ര​സ​മി​തി​യും കൃ​ഷി​ഭ​വ​നും ചേ​ർ​ന്ന് കു​ട്ട​നാ​ട് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ർ​ഷ​ക​സം​ഘ​ത്തെ കൃ​ഷി ഏ​ല്പി​ച്ചു.

ക​ർ​ഷ​ക​സം​ഘം പാ​ട​ശേ​ഖ​ര​സ​മി​തി​യു​മാ​യി ചേ​ർ​ന്ന് നി​ലം ഒ​രു​ക്കു​ക​യും നെ​ൽ​വി​ത്ത് വി​ത​യ്ക്കു​ക​യും ചെ​യ്തു.

കു​റെ​നാ​ൾ ഇ​വ​ർ കൃ​ഷി​യി​ൽ ശ്ര​ദ്ധി​ച്ചെ​ങ്കി​ലും തു​ട​ർ​ന്ന് ക​ള പ​റി​ക്കു​ന്ന​തി​നോ വി​ള​സം​ര​ക്ഷി​ക്കു​ന്ന​തി​നോ ആ​വ​ശ്യ​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​ല്ല.

എ​ങ്കി​ലും 25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കൃ​ഷി ചെ​യ്യാ​തെ കി​ട​ന്ന​തു​കാ​ര​ണം വ​ലി​യ​തോ​തി​ലു​ള്ള വി​ള​വാ​ണു​ണ്ടാ​യ​ത്. ആ​ഘോ​ഷ​പൂ​ർ​വം വി​ത്ത് വി​ത​യ്ക്ക​ൽ ന​ട​ത്തി​യ​വ​ർ വി​ള​വ് എ​ടു​ക്കാ​ൻ മ​റ​ന്നു​പോ​യി.

യ​ഥാ​സ​മ​യം കൊ​യ്ത്ത് ന​ട​ക്കാ​തി​രു​ന്ന​തി​നാ​ൽ കി​ളി​ക​ൾ കൊ​ത്തി​യും ഇ​ട​യ്ക്കു പെ​യ്ത മ​ഴ​യി​ൽ ന​ശി​ച്ചും ക​തി​ർ​മൂ​ത്ത് ഇ​ള​കി വീ​ണും ട​ണ്‍​ക​ണ​ക്കി​ന് നെ​ല്ല് ന​ഷ്ട​പ്പെ​ട്ടു.

ബാ​ക്കി വ​ന്ന​ത് ക​ർ​ഷ​ക​ർ ഭാ​ഗി​ക​മാ​യി കൊ​യ്തെ​ടു​ത്ത് അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ കൊ​ണ്ടു​പോ​കു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ കൃ​ഷി ഓ​ഫീ​സ​ർ നി​ല​മു​ട​മ​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​രും കൊ​യ്ത്തി​ന് വി​സ​മ്മ​തി​ച്ചു. ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളെ സ​മീ​പി​ച്ച​പ്പോ​ൾ അ​വ​ർ കൂ​ടി​യ കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി.

യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​യ്ത്തി​നു​ള്ള ചെ​ല​വ് വ​ഹി​ക്കാ​നും ക​ർ​ഷ​ക​സ​മി​തി ത​യാ​റാ​യി​ല്ല.
ത​രി​ശാ​യി കി​ട​ന്ന 10 ഏ​ക്ക​ർ നി​ല​ത്തി​ൽ റെ​ക്കോ​ർ​ഡ് വി​ള​വാ​ണ് ഉ​ണ്ടാ​യ​തെ​ന്നും യ​ഥാ​സ​മ​യം പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്തി​ന് വീ​ഴ്ച ഉ​ണ്ടാ​യെ​ന്നും അ​തി​ന്‍റെ ഫ​ല​മാ​യി അ​യി​രൂ​ർ ബ്രാ​ൻ​ഡ് അ​രി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന ല​ക്ഷ്യ​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സു​രേ​ഷ് കു​ഴി​വേ​ലി പ​റ​ഞ്ഞു. ര​ണ്ടു​വ​ർ​ഷ​ത്തെ ശ്ര​മ​ഫ​ല​മാ​യാ​ണ് കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് അ​യി​രൂ​ർ പാ​ട​ശേ​ഖ​ര​ത്തെ ഒ​രു​ക്കി എ​ടു​ത്ത​ത്.

ഇ​തി​നു ചെ​ല​വ​ഴി​ച്ച പ​ണ​വും മാ​നു​ഷി​കാ​ധ്വാ​ന​വും പാ​ഴാ​യി​രി​ക്കു​ക​യാ​ണ്.
ക​ർ​ഷ​ക​രു​ടെ​യും ഭൂ​വു​ട​മ​ക​ളു​ടെ​യും യോ​ഗം യ​ഥാ​സ​മ​യം വി​ളി​ച്ചു​ചേ​ർ​ത്ത് വി​ള​വെ​ടു​പ്പി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ൽ ഈ ​ന​ഷ്ടം ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്ന് സു​രേ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി.
ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ള​വെ​ടു​പ്പ് ന​ട​ത്തു​വാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​വെ​ങ്കി​ലും

അ​തി​നാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ത്തി​ട്ടി​ല്ലാ​യെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ആ​രോ​പി​ച്ചു.‌