കോ​ഴ​ഞ്ചേ​രി കൃ​ഷി​ഭ​വ​നി​ലേ​ക്ക് വ​ഴി​യി​ല്ല
Saturday, May 18, 2019 10:38 PM IST
കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി കൃ​ഷി​ഭ​വ​നി​ലേ​ക്ക് വ​ഴി​യി​ല്ലാ​തെ ജ​നം ദു​രി​ത​ത്തി​ല്‍. കോ​ഴ​ഞ്ചേ​രി പ​ത്ത​നം​തി​ട്ട റോ​ഡി​ല്‍ ത​ണു​ങ്ങാ​ട്ടി​ല്‍ പാ​ല​ത്തി​ന് സ​മീ​പം പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് തെ​ക്ക് അ​തി​രി​ലാ​ണ് കൃ​ഷി ഭ​വ​ന്‍ സ്ഥി​തി​ചെ​യ്യു​ന്ന​ത്.

പ്ര​ധാ​ന റോ​ഡി​ല്‍ നി​ന്നും അ​ഞ്ച് മീ​റ്റ​ര്‍ ദൂ​രം ന​ട​പ്പാ​ത നി​ര്‍​മി​ച്ചാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കൃ​ഷി ഭ​വ​നി​ലെ​ത്താം.

സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഗേ​റ്റ് വ​ഴി സ്റ്റേ​ഡി​യ​ത്തി​ലൂ​ടെ കാ​ല്‍ ന​ട​യാ​യി വേ​ണം കൃ​ഷി ഭ​വ​നി​ലെ​ത്തേ​ണ്ട​ത്.

വ​ള​വും വി​ത്തും ന​ടീ​ല്‍ നേ​ഴ്‌​സ​റി സാ​ധ​ന​ങ്ങ​ളും കൃ​ഷി ഭ​വ​നി​ല്‍ നി​ന്നും വി​ത​ര​ണം ചെ​യ്താ​ല്‍ സ്‌​റ്റേ​ഡി​യം ചു​റ്റി​വേ​ണം ക​ര്‍​ഷ​ക​ര്‍ കൃ​ഷി ഭ​വ​നി​ലെ​ത്തേ​ണ്ട​ത്. ക​ര്‍​ഷ​ക​രാ​യി എ​ത്തു​ന്ന മി​ക്ക​വ​രും വ​യോ​ധി​ക​രും സ്ത്രീ​ക​ളു​മാ​ണ്. ഇ​വ​രി​ല്‍ രോ​ഗി​ക​ളു​മു​ണ്ട്.

ഏ​റെ ദു​രി​തം അ​നു​ഭ​വി​ച്ചാ​ണ് ക​ര്‍​ഷ​ക​ര്‍ കൃ​ഷി ഭ​വ​നി​ലെ​ത്തു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യാ​ല്‍ സ്‌​റ്റേ​ഡി​യം ചെ​ളി​കൊ​ണ്ട് നി​റ​യും. ന​ട​ന്നു​പോ​കാ​ന്‍ അ​സൗ​ക​ര്യ​മു​ള്ള ഈ ​കാ​ല​ത്താ​ണ് ന​ടീ​ല്‍ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​വും ന​ട​ക്കു​ന്ന​ത്.

കൃ​ഷി ഭ​വ​ന്‍റെ തൊ​ട്ട​ടു​ത്തു​ള്ള പ​ല സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും പ്ര​ധാ​ന റോ​ഡി​ല്‍ നി​ന്നും ന​ട​പ്പാ​ത നി​ര്‍​മി​ച്ചി​ട്ടു​ണ്ട്.

കോ​ഴ​ഞ്ചേ​രി -പ​ത്ത​നം​തി​ട്ട റോ​ഡി​ല്‍ നി​ന്നും അ​ഞ്ചു മീ​റ്റ​ര്‍ ദൂ​രം കൃ​ഷി ഭ​വ​നി​ലേ​ക്ക് ന​ട​പ്പാ​ത നി​ര്‍​മി​ച്ചാ​ല്‍ ഇ​തി​ന് പ​രി​ഹാ​ര​മാ​കും.

കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ ഈ ​കാ​ര്യ​ത്തി​ലു​ണ്ടാ​യി ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് കോ​ഴ​ഞ്ചേ​രി പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. സോ​മ​രാ​ജ​ന്‍ പ​ഞ്ചാ​യ​ത്തി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.