നെ​ല്ലി​മ​ല ക​നാ​ൽ അ​ക്വേ​ഡ​റ്റ് പാ​ലം റോ​ഡ് ത​ക​ർ​ച്ച​യി​ൽ
Saturday, May 18, 2019 10:38 PM IST
കു​മ്പ​നാ​ട്: കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ടു​ന്ന നെ​ല്ലി​മ​ല ബ​ഥേ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി നെ​ല്ലി​മ​ല അ​ക്വേ​ഡ​റ്റ് പാ​ലം റോ​ഡി​ൽ കൂ​ടി​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ യാ​ത്ര ദു​ര​ന്ത​മാ​കു​ന്നു.

പ​ത്ത് വ​ർ​ഷം മു​ന്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മ​ണ്ണ് വ​ഴി​യി​ൽ മ​ക്ക് നി​ര​ത്തി​യി​രു​ന്നു. പി​ന്നീ​ട് റോ​ഡ് ടാ​റിം​ഗ് ന​ട​ത്തു​മെ​ന്നാ​ണ് അ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം പ​റ​ഞ്ഞി​രു​ന്ന​ത്.

ദി​വ​സ​വും നി​ര​വ​ധി ആ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന ഈ ​ക​നാ​ൽ റോ​ഡി​ൽ പി​ന്നീ​ട് യാ​തൊ​രു വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നി​ല്ല. മ​ണ്ണ് റോ​ഡി​ൽ നി​ര​ത്തി​യ മ​ക്ക് നാ​ട്ടു​കാ​ർ​ക്ക് വ​ൻ ഭീ​ഷ​ണി​യാ​യി തീ​രു​ക​യാ​യി​രു​ന്നു.

ഇ​ടു​ങ്ങി​യ ക​നാ​ൽ റോ​ഡി​ൽ മ​ക്ക് നി​ര​ത്തി​യ​തും അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്നു.
വാ​ഹ​ന​ങ്ങ​ൾ ക​നാ​ലി​ലേ​ക്ക് തെ​ന്നി മ​റി​യാ​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്.