സി​പി​എം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന​താ​യി ഡി​സി​സി ‌
Saturday, May 18, 2019 10:38 PM IST
‌പ​ത്ത​നം​തി​ട്ട: പാ​ർ​ല​മെ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം മു​ൻ​കൂ​ട്ടി​ക​ണ്ട് സി​പി​എം ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി അ​ക്ര​മം അ​ഴി​ച്ചു വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ആ​രോ​പി​ച്ചു. ജി​ല്ല​യി​ൽ മു​ഴു​വ​ൻ ക​ണ്ണൂ​ർ മോ​ഡ​ൽ അ​ക്ര​മം ന​ട​ത്തു​ന്ന​തി​ന് സി​പി​എം വ​ൻ പ​ദ്ധ​തി ഇ​ട്ടി​രി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ്ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ് എം.​എ​സ് ഷി​ജു​വി​നെ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ എ​സ്എ​ഫ്ഐ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തോ​ണി​പ്പു​ഴ​യി​ൽ ആ​ക്ര​മി​ച്ചു. പ​രി​ക്കേ​റ്റ ഷി​ജു കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യു​മാ​ണ്.