വോ​ട്ടെ​ണ്ണ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ ു
Saturday, May 18, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ 23നു ​രാ​വി​ലെ എ​ട്ടി​നാ​രം​ഭി​ക്കും. ക്ര​മീ​ക​ര​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.
കാ​ഞ്ഞി​ര​പ്പ​ള​ളി, പൂ​ഞ്ഞാ​ർ, തി​രു​വ​ല്ല, റാ​ന്നി, ആ​റ​ന്മു​ള, കോ​ന്നി, അ​ടൂ​ർ എ​ന്നി​ങ്ങ​നെ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വോ​ട്ടെ​ണ്ണ​ൽ ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലാ​ണ് ന​ട​ക്കു​ക.
വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യാ​ൽ കേ​ന്ദ്ര​ത്തി​ൽ ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ത്തും.
ത​പാ​ൽ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണി​ത്തു​ട​ങ്ങു​ക. ഇ​തി​നൊ​പ്പം​ത​ന്നെ ആ​റ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഇ​വി​എ​മ്മു​ക​ളി​ലെ വോ​ട്ടും എ​ണ്ണി​ത്തു​ട​ങ്ങും. വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച് 30 മി​നി​റ്റു​ക​ൾ​ക്കു ശേ​ഷം മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​ത്ത ഒ​രു മ​ണ്ഡ​ല​ത്തി​ലെ ഇ​വി​എ​മ്മു​ക​ൾ എ​ണ്ണി​ത്തു​ട​ങ്ങൂ. ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന ഓ​രോ മേ​ശ​യി​ലും ഒ​രു എ​ആ​ർ​ഒ, ഒ​രു കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ, ഒ​രു കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റ് എ​ന്നി​വ​ർ ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ ഒ​രു മൈ​ക്രോ ഒ​ബ്സ​ർ​വ​റും ഉ​ണ്ടാ​കും. ‌

‌ഓ​രോ മ​ണ്ഡ​ല​ത്തി​നും 14 കൗ​ണ്ടിം​ഗ് മേ​ശ​ക​ൾ ‌

‌ഓ​രോ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​നും 14 കൗ​ണ്ടിം​ഗ് മേ​ശ​ക​ളും ഒ​രു എ​ആ​ർ​ഒ മേ​ശ​യു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ മേ​ശ​യി​ലും ഒ​രു കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ, ഒ​രു കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റ്, ഒ​രു മൈ​ക്രോ ഒ​ബ്സ​ർ​വ​ർ എ​ന്നി​വ​ർ ഉ​ണ്ടാ​യി​രി​ക്കും.
നി​യ​മാ​സ​ഭാ മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ൽ എ​ആ​ർ​ഒ​മാ​ർ വോ​ട്ടെ​ണ്ണ​ലി​നു നേ​തൃ​ത്വം ന​ൽ​കും. ഒ​രേ സ​മ​യം 14 മേ​ശ​ക​ളി​ൽ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും. ഓ​രോ മേ​ശ​യി​ലും ഒ​രു ബൂ​ത്ത് എ​ണ്ണി​ക്ക​ഴി​യി​ന്പോ​ൾ ആ​ദ്യ റൗ​ണ്ട് പൂ​ർ​ത്തി​യാ​കും. ഇ​ത്ത​ര​ത്തി​ൽ ഓ​രോ റൗ​ണ്ട് പൂ​ർ​ത്തി​ക​രി​ക്കു​ന്പോ​ൾ ലീ​ഡ്നി​ല പു​റ​ത്തു​വി​ടും.
ഇ​വിം​എം കൗ​ണ്ടിം​ഗ് ക​ഴി​ഞ്ഞാ​ലു​ട​ൻ വി​വി​പാ​റ്റ്് ര​സീ​തു​ക​ൾ എ​ണ്ണു​ന്ന​ത് സം​ബ​ന്ധി​ച്ച് ന​റു​ക്കെ​ടു​ത്ത് തീ​രു​മാ​നി​ക്കും. പ​ത്ത് കോ​ള​ങ്ങ​ളു​ള​ള ബോ​ക്സു​ക​ളി​ലാ​ണ് വി​വി​പാ​റ്റ് ര​സീ​തു​ക​ൾ നി​ക്ഷേ​പി​ക്കു​ക. എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ൾ, നോ​ട്ട, വി​വി​പാ​റ്റ് പേ​പ്പ​ർ ടെ​സ്റ്റ് സ്ലി​പ്പ് എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് പ​ത്തു​കോ​ള​ങ്ങ​ൾ. ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ന​റു​ക്കി​ട്ട അ​ഞ്ച് ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് ആ​ണ് എ​ണ്ണു​ക. മെ​ഷീ​നു​ക​ളി​ലെ​യും വി​വി​പാ​റ്റി​ലെ​യും ക​ണ​ക്കു​ക​ളി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടാ​യാ​ൽ വീ​ണ്ടും എ​ണ്ണും.
കൗ​ണ്ടിം​ഗ് ദി​വ​സ​ത്തേ​ക്ക് നാ​നൂ​റോ​ളം ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള​ള​ത്. സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് സേ​ന​യെ കൂ​ടാ​തെ കേ​ന്ദ്ര​സേ​ന​യെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കൗ​ണ്ടിം​ഗ് ദി​വ​സം രാ​വി​ലെ അ​ഞ്ചോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണം. വോ​ട്ടെ​ണ്ണ​ൽ ഫ​ലം ത​ൽ​സ​മ​യം അ​റി​യു​ന്ന​തി​ന് മീ​ഡി​യാ റൂം, ​പൊ​തു അ​നൗ​ണ്‍​സ്മെ​ന്‍റ്, ഇ​ല​ക്ഷ​ൻ വെ​ബ് സൈ​റ്റാ​യ www.eci.gov.in വെ​ബ്സൈ​റ്റ് എ​ന്നീ സം​വി​ധാ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ഓ​രോ ബൂ​ത്തി​ലെ​യും മെ​ഷീ​നു​ക​ൾ എ​ണ്ണു​ന്ന മു​റ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ലീ​ഡ് നി​ല പു​റ​ത്തു​വി​ടും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഫ​ലം അ​റി​യു​ന്ന​തി​നാ​യി വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നു പു​റ​ത്ത് പ്ര​ത്യേ​ക എ​ൽ​ഇ​ഡി ഡി​സ്പ്ലേ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

‌ത​പാ​ൽ വോ​ട്ടു​ക​ൾ 2379,സ​ർ​വീ​സ് വോ​ട്ടു​ക​ൾ 4156 ‌

‌ത​പാ​ൽ വോ​ട്ട് പ​രി​ഗ​ണി​ക്കു​ന്പോ​ൾ വോ​ട്ട് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക അ​ട​യാ​ളം നി​ശ്ച​യി​ച്ചി​ട്ടി​ല്ല, എ​ന്നാ​ൽ, സ​മ്മ​തി​ദാ​യ​ക​നെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ഒ​രു അ​ട​യാ​ള​വും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണു​ക. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 2379 ത​പാ​ൽ വോ​ട്ടു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തേ​വ​രെ 1032 എ​ണ്ണം തി​രി​കെ ല​ഭി​ച്ചു. വോ​ട്ട​ണ്ണ​ൽ ദി​വ​സം രാ​വി​ലെ എ​ട്ടു​വ​രെ ല​ഭി​ക്കു​ന്ന ത​പാ​ൽ​വോ​ട്ടു​ക​ൾ എ​ണ്ണും. ശേ​ഷം​വ​രു​ന്ന​വ അ​സാ​ധു​വാ​യി പ​രി​ഗ​ണി​ക്കും. ഇ​ത്ത​വ​ണ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ കൂ​ടാ​തെ ഇ​ല​ക്ട്രോ​ണി​ക്ക​ലി ട്രാ​ൻ​സ്മി​റ്റ​ഡ് പോ​സ്റ്റ​ൽ ബാ​ല​റ്റ് സം​വി​ധാ​ന​വും ഉ​ണ്ട്. ഇ​റ്റി​പി​ബി​എ​സ് ഇ​ല​ക്ട്രോ​ണി​ക്ക​ലി ട്രാ​ൻ​സ്മി​റ്റ​ഡ് പോ​സ്റ്റ​ൽ ബാ​ല​റ്റ് സി​സ്റ്റം) സം​വി​ധാ​നം മു​ഖേ​ന സ​ർ​വീ​സ് വോ​ട്ട​ർ​മാ​ർ​ക്ക് അ​യ​ച്ചി​ട്ടു​ള​ള പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളി​ൽ തി​രി​കെ ല​ഭി​ച്ചി​ട്ടു​ള​ള പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ എ​ണ്ണു​ന്ന​തി​ന് മു​ന്പാ​യി വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ ക​വ​റു​ക​ളി​ലെ​യും ഡി​ക്ല​റേ​ഷ​നി​ലെ​യും ക്യു​ആ​ർ കോ​ഡ് പ​രി​ശോ​ധ​ന, വോ​ട്ട് വ്യാ​ജ​മ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ൽ എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കും.
13 എ, ​ബി, സി ​എ​ന്നി​ങ്ങ​നെ​യാ​ണ് പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 13 എ ​വോ​ട്ട​ർ ഡി​ക്ല​റേ​ഷ​നും, 13 ബി, ​സി എ​ന്നി​വ പോ​സ്റ്റ​ൽ ബാ​ല​റ്റ് ക​വ​റു​ക​ളു​മാ​ണ്.
സി ​എ ബി ​അ​ഥ​വാ ക്യാ​ബ് എ​ന്ന ക്ര​മ​ത്തി​ൽ നാ​ല് ക്യു ​ആ​ർ കോ​ഡ് റീ​ഡ് ചെ​യ്യേ​ണ്ട​ത്. ജി​ല്ല​യി​ൽ 4156 സ​ർ​വീ​സ് വോ​ട്ടു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
ഇ​തി​ൽ 2546 എ​ണ്ണം തി​രി​കെ ല​ഭി​ച്ചു. ത​പാ​ൽ വ​ഴി​യു​ള്ള സ​ർ​വീ​സ് വോ​ട്ടു​ക​ൾ വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങു​ന്ന​തി​ന് മു​ന്പ് വ​രെ സ്വീ​ക​രി​ക്കും.
ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന​ത് ഏ​ഴു മേ​ശ​ക​ളി​ലും, ഇ​റ്റി​പി​ബി​എ​സ് ക്യു ​ആ​ർ കോ​ഡ് സ്കാ​നിം​ഗ് 14 മേ​ശ​ക​ളി​ലു​മാ​ണ് ന​ട​ക്കു​ക.
ത​പാ​ൽ വോ​ട്ടു​ക​ളും ഇ​റ്റി​പി​ബി​എ​സ് വോ​ട്ടു​ക​ളും എ​ണ്ണി തീ​രു​ന്ന​തു​വ​രെ ഇ​വി​എം വോ​ട്ടു​ക​ളു​ടെ അ​വ​സാ​ന റൗ​ണ്ട് പ്ര​ഖ്യാ​പി​ക്കാ​തെ നി​ല​നി​ർ​ത്തും. ‌