75 ന്‍റെ നി​റ​വി​ൽ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം
Saturday, May 18, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മി​ന് ഇ​ന്ന് 75 -ാം പി​റ​ന്നാ​ൾ. 1944 മേ​യ് 19ന് ​ക​ട​മ്മ​നി​ട്ട ക​ല്ലൂ​ർ ഏ​ബ്ര​ഹാം, ആ​ച്ചി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​ന​നം.പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യ മാ​ർ ക്രി​സോ​സ്റ്റം ഇ​തേ രൂ​പ​ത​യി​ലെ ക​ട​മ്മ​നി​ട്ട സെ​ന്‍റ് ജോ​ണ്‍​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​കാം​ഗ​മാ​ണ്.
സാ​മൂ​ഹി​ക സേ​വ​ന, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളോ​ട് ഏ​റെ ഇ​ട​പ​ഴ​കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ 75 -ാം ജ·​ദി​ന​വും ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ ക​ട​ന്നു​പോ​കും.കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി ഇ​ട​വ​ക​ക​ൾ​ക്ക് മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ ല​ഭി​ച്ചു. മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും അ​മേ​രി​ക്ക​യി​ലെ സ​ഭാ​മ​ക്ക​ളു​ടെ ആ​ത്മീ​യ കാ​ര്യ​ങ്ങ​ളി​ലും സ​ജീ​വ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ട്ടു​ള്ള ആ​ളാ​ണ് മാ​ർ ക്രി​സോ​സ്റ്റം. മാ​ർ​ത്താ​ണ്ഡം രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ നി​ന്നാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ പു​തി​യ രൂ​പ​ത നി​ല​വി​ൽ വ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റ​ത്. ബാ​ലാ​രി​ഷ്ട​ത​ക​ളെ പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ ക​രു​ത്തു​കൊ​ണ്ട് അ​ദ്ദേ​ഹം നേ​രി​ട്ടു.
1998 ജൂ​ണ്‍ 29നാ​ണ് ജോ​ണ്‍ ക​ല്ലൂ​ർ കോ​ർ എ​പ്പി​സ്കോ​പ്പ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം എ​ന്ന പേ​രി​ൽ മാ​ർ​ത്താ​ണ്ഡം രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​നാ​യി അ​ഭി​ഷി​ക്ത​നാ​കു​ന്ന​ത്. ജൂ​ലൈ ഒ​ന്നി​ന് ചു​മ​ത​ല​യേ​റ്റു. 2010 ജ​നു​വ​രി 25നാ​ണ് മാ​ർ ക്രി​സോ​സ്റ്റം പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​നാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്. പു​തി​യ രൂ​പ​ത​യു​ടെ ഉ​ദ്ഘാ​ട​ന​വും രൂ​പ​താ​ധ്യ​ക്ഷ​ന്‍റെ സു​ന്ത്രോ​ണീ​സോ ശു​ശ്രൂ​ഷ​യും മാ​ർ​ച്ച് 20നു ​ന​ട​ന്നു. പ​ത്ത​നം​തി​ട്ട കേ​ന്ദ്ര​മാ​ക്കി മ​ല​ങ്ക​ര സ​ഭ​യ്ക്ക് പു​തി​യ രൂ​പ​ത നി​ല​വി​ൽ വ​ന്ന​തി​നു പി​ന്നാ​ലെ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ അ​ദ്ദേ​ഹം പ​ടു​ത്തു​യ​ർ​ത്തി. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ രൂ​പ​ത​യു​ടെ കീ​ഴി​ലു​ണ്ടാ​യി. ഏ​റെ അ​ഭി​മാ​നം ഉ​യ​ർ​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ത്തി. സാ​മൂ​ഹി​ക​മാ​യ പ്ര​തി​ബ​ദ്ധ​ത നി​ഴ​ലി​ക്കു​ന്ന​വ​യാ​ണ് ഇ​വ​യി​ൽ ഏ​റെ​യു​മെ​ന്ന​ത് മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്.