അ​ടൂ​ർ - മ​ണി​പ്പാ​ൽ അ​ന്ത​ർ​സം​സ്ഥാ​ന കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സി​ന് അ​നു​മ​തി ‌
Saturday, May 18, 2019 10:40 PM IST
‌അ​ടൂ​ർ: അ​ടൂ​രി​ൽ നി​ന്ന് മ​ണി​പ്പാ​ലി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യു​ടെ അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സ് ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യ​താ​യി ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. സൂ​പ്പ​ർ ഡീ​ല​ക്സ് എ​യ​ർ​ബ​സാ​ണ് അ​ടൂ​ർ - മ​ണി​പ്പാ​ൽ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
ക​ഴി​ഞ്ഞ നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി അ​ടൂ​ർ ഡി​പ്പോ​യോ​ടു​ള്ള അ​വ​ഗ​ണ​ന ചൂ​ണ്ടി​ക്കാ​ട്ടി എം​എ​ൽ​എ സ​ബ്മി​ഷ​ൻ ഉ​ന്ന​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ടൂ​രി​ന് അ​ന്ത​ർ​സം​സ്ഥാ​ന ബ​സ് സ​ർ​വീ​സ് അ​നു​വ​ദി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​റ​പ്പു ന​ൽ​കി​യ​ത്.
മ​ന്ത്രി​യെ നേ​രി​ൽ​ക​ണ്ടും ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചി​രു​ന്ന​താ​യി ചി​റ്റ​യം ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.കോ​ട്ട​യം, മൂ​വാ​റ്റു​പു​ഴ, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, മം​ഗ​ലാ​പു​രം, ഉ​ടു​പ്പി വ​ഴി​യാ​ണ് ബ​സ് മ​ണി​പ്പാ​ലി​ലെ​ത്തു​ന്ന​ത്. അ​ടൂ​ർ ഡി​പ്പോ​യി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​രം എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​അ​ടൂ​രി​ൽ നി​ന്ന് ബ​സ് പു​റ​പ്പെ​ടും. പി​റ്റേ​ദി​വ​സം പു​ല​ർ​ച്ചെ 5.30ന് ​മ​ണി​പ്പാ​ലി​ലെ​ത്തും. വൈ​കു​ന്നേ​രം 5.30ന് ​മ​ണി​പ്പാ​ലി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി ഏ​ഴി​ന് മം​ഗ​ലാ​പു​ര​ത്തും പി​റ്റേ​ദി​വ​സം രാ​വി​ലെ 7.30ന് ​അ​ടൂ​രി​ലു​മെ​ത്തും