ചു​ങ്ക​പ്പാ​റ, നി​ർ​മ​ല​പു​രം പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ളം ല​ഭ്യ​മ​ല്ല ‌
Sunday, May 19, 2019 10:36 PM IST
‌ചു​ങ്ക​പ്പാ​റ: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മ​ല​പു​രം നാ​ഗ​പ്പാ​റ പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള പൈ​പ്പ് ലെ​നും പൊ​തു ടാ​പ്പും സ്ഥാ​പി​ച്ചു​വെ​ങ്കി​ലും കേ​ര​ള ജ​ല​അ​ഥോ​റി​റ്റി​യു​ടെ അ​നാ​സ്ഥ മൂ​ലം പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ളം ല​ഭ്യ​മ​ല്ല.
കു​ടി​വെ​ള്ള ക്ഷാ​മം എ​റെ അ​നു​ഭ​വ​പ്പെ​ടു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് സ്വ​കാ​ര്യ ടാ​ങ്ക​റു​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു് 23 ല​ക്ഷം രൂ​പ​മു​ത​ൽ മു​ട​ക്കി സം​സ്ഥാ​ന​സ​ർ​ക്കാ​രും ത്രി​ത​ല പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നും പൊ​തു ടാ​പ്പു​ക​ളു സ്ഥാ​പി​ച്ചി​രു​ന്നു.
ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ നി​ർ​മ​ല​പു​ര​ത്തേ​യ്ക്ക് ഉ​യ​ർ​ന്ന സ​മ്മ​ർ​ദ​ത്തി​ൽ വെ​ള്ളം തു​റ​ന്നു വി​ട്ടാ​ൽ മാ​ത്ര​മേ കു​ടി​വെ​ള്ളം എ​ത്തു​ക​യു​ള്ളൂ.
എ​ന്നാ​ൽ ജ​ല​അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ർ ഉ​യ​ർ​ന്ന സ​മ്മ​ർ​ദ​ത്തി​ൽ വെ​ള്ളം തു​റ​ന്നു വി​ടാ​ത്ത​തും ഏ​താ​നും മി​നി​റ്റു​ക​ൾ മാ​ത്രം വാ​ൽ​വ് ഭാ​ഗി​ക​മാ​യി തു​റ​ക്കു​ന്ന​തു​മാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​ന് കാ​ര​ണം.
നി​ര​വ​ധി ത​വ​ണ ജ​ല​അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​ർ കേ​ട്ട ഭാ​വം ന​ടി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​നാ​സ്ഥ തു​ട​ർ​ന്നാ​ൽ ഓ​ഫീ​സ് ഉ​പ​രോ​ധം അ​ട​ക്ക​മു​ള്ള പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.‌