ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ വൈ​ദ്യു​തി പ്ലാ​ന്‍റു​ക​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ‌
Sunday, May 19, 2019 10:36 PM IST
‌പ​ത്ത​നം​തി​ട്ട: ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് മാ​ലി​ന്യ​ത്തി​ൽ നി​ന്ന് വൈ​ദ്യു​തി പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പു​നഃ​ചം​ക്ര​മ​ണം ചെ​യ്യു​ന്ന​തി​നു കേ​ന്ദ്രീ​കൃ​ത പ്ലാ​ന്‍റു​ക​ൾ കൃ​ത്യ​മാ​യ വ്യ​വ​സ്ഥ​ക​ളോ​ടെ സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​വ പ​രി​ശോ​ധി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്കും വി​ദ​ഗ്ധ​ർ​ക്കും പ​ങ്കാ​ളി​ത്ത​മു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ലൂ​ടെ അ​ഞ്ച് മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ സാ​മൂ​ഹി​ക​വും സാ​ന്പ​ത്തി​ക​വും പാ​രി​സ്ഥി​തി​ക​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഫ​ല​പ്രാ​പ്തി​യും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കും പ​ഠ​ന​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​ക്കി​യി​ട്ടാ​ണോ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന​തി​ൽ പ​രി​ഷ​ത്തി​നു സം​ശ​യ​മു​ണ്ടെ​ന്ന് പ്ര​മേ​യം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ലേ​ക്ക് 27 വ​ർ​ഷ​ത്തേ​ക്ക് പാ​ട്ട​ത്തി​നെ​ടു​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ പ​ണ​യ​പ്പെ​ടു​ത്തി ക​ടം വാ​ങ്ങാ​ൻ ക​ൺ​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തി​ലൂ​ടെ പൊ​തു​ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ മൂ​ല​ധ​നം ക​ണ്ടെ​ത്താ​ൻ ക​ന്പ​നി​ക​ൾ​ക്ക് ക​ഴി​യും.
ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ക​ന്പ​നി​ക​ൾ സ്വ​ന്തം ചെ​ല ​വി​ൽ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നു പ​റ​യു​ന്ന​ത് തെ​റ്റി​ധ​രി​പ്പി​ക്ക​ലാ​ണെ​ന്നും പ്ര​മേ​യം ചൂ​ണ്ടി​ക്കാ​ട്ടി.
ഊ​ർ​ജ്ജോ​ത്പാ​ദ​ന​ത്തി​നു​ള്ള മാ​ർ​ഗ​മാ​യി മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തെ കാ​ണാ​നാ​കി​ല്ലെ​ന്നും സാ​ന്പ​ത്തി​ക​മാ​യി നി​ല​നി​ൽ​ക്കാ​നാ​കാ​ത്ത പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലൂ​ടെ​യു​ണ്ടാ​കു​ന്ന ന​ഷ്ടം കെ​എ​സ്ഇ​ബി​യു​ടെ​യും ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ബാ​ധ്യ​ത​യാ​ക്കി മാ​റ്റാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും പ​രി​ഷ​ത്ത് കു​റ്റ​പ്പെ​ടു​ത്തി.‌