സ്കൂ​ളു​ക​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും ബാ​ച്ചു​ക​ളും വി​ല​യി​രു​ത്ത​ണം ‌
Sunday, May 19, 2019 10:36 PM IST
‌പ​ത്ത​നം​തി​ട്ട: വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച സ്കൂ​ളു​ക​ളി​ൽ ഇ​ന്നി​പ്പോ​ൾ ഏ​തൊ​ക്കെ ബാ​ച്ചു​ക​ളു​ണ്ടെ​ന്നു പോ​ലും അ​ധി​കൃ​ത​ർ​ക്കു നി​ശ്ച​യ​മി​ല്ല.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​കു​പ്പ് പ്ല​സ് വ​ൺ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച സ്കൂ​ളു​ക​ളു​ടെ പ​ട്ടി​ക​യി​ൽ പ​ല​യി​ട​ത്തും നി​ല​വി​ൽ ബാ​ച്ചു​ക​ളി​ല്ല. ഇ​വ നി​ർ​ത്തി​പ്പോ​യ​താ​ണ്.
കു​ട്ടി​ക​ളു​ടെ കു​റ​വു കാ​ര​ണം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വേ​ണ്ടെ​ന്നു​വ​ച്ച സ്കൂ​ളു​ക​ൾ ഇ​പ്പോ​ഴും പ​ട്ടി​ക​യി​ലു​ണ്ട്. ക​ഴി​ഞ്ഞ പ്ല​സ്ടു ഫ​ലം ജി​ല്ല​യി​ലെ 87 സ്കൂ​ളു​ക​ളു​ടേ​താ​ണ് പു​റ​ത്തു​വ​ന്ന​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​നു​വ​ദി​ച്ചു ന​ൽ​കി​യ പ​ട്ടി​ക​യി​ൽ ഇ​പ്പോ​ഴും 107 സ്കൂ​ളു​ക​ളു​ണ്ട്.
ഇ​ത്ത​വ​ണ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​വ​ന്ന സ്കൂ​ളു​ക​ളു​ടെ എ​ണ്ണം 96 ആ​ണ്. ഇ​വ​യി​ൽ ര​ണ്ട് ഐ​എ​ച്ച്ആ​ർ​ഡി സ്കൂ​ളു​ക​ളു​ണ്ട്.
ഇ​വ​യി​ലൊ​ഴി​കെ മ​റ്റ് സ്കൂ​ളു​ക​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ ഏ​ക​ജാ​ല​കം വ​ഴി​യാ​ണ് പ്ര​വേ​ശ​നം.
കു​റ​ഞ്ഞ​ത് പ​ത്ത് സ്കൂ​ളു​ക​ളെ​ങ്കി​ലും പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ നി​ന്ന് പി​ന്നോ​ട്ട് പോ​കാ​നാ​ണ് സാ​ധ്യ​ത. അ​ധി​ക ബാ​ച്ചു​ക​ൾ ന​ൽ​കി​യ പ​ല വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും അ​ത് മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​യി​ട്ടി​ല്ല. കു​ട്ടി​ക​ളു​ടെ കു​റ​വാ​ണ് പ്ര​ധാ​ന കാ​ര​ണം. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് ഇ​തി​ലേ​റെ​യും.
മി​ക​ച്ച വി​ജ​യ​ശ​ത​മാ​ന​വും പ​ഠ​ന​നി​ല​വാ​ര​വു​മു​ള്ള സ്കൂ​ളു​ക​ളി​ലേ​ക്കാ​ണ് കു​ട്ടി​ക​ളു​ടെ ഒ​ഴു​ക്ക്.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളു​ടെ പ​ഠ​ന​നി​ല​വാ​ര​വും സൗ​ക​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്നി​ല്ല. ജി​ല്ല​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​കു​പ്പി​ന് ഉ​ദ്യോ​ഗ​സ്ഥ​രാ​രും ഇ​ല്ലെ​ന്ത​നാ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണം. ‌