പ്ല​സ് ടു ​ഫ​ലം : വേ​ണ്ട​ത് പ​ഠ​ന​നി​ല​വാ​രം ഉ​യ​ർ​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ ‌
Sunday, May 19, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: ക​ണ​ക്കി​ലെ ക​ളി​ക​ൾ എ​ന്താ​യാ​ലും പ​ത്ത​നം​തി​ട്ട​യി​ൽ പ്ല​സ്ടു ഫ​ലം പി​ന്നി​ലേ​ക്കാ​ണെ​ന്ന​തി​ൽ ആ​ർ​ക്കും ത​ർ​ക്ക​മി​ല്ല.പ​ത്തി​ൽ ജ​യി​ക്കു​ന്ന​വ​രി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം പ്ല​സ് വ​ൺ സീ​റ്റു​ക​ൾ കി​ട്ടാ​ൻ പാ​ക​ത്തി​ൽ ജി​ല്ല​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ങ്ങ​ളു​ണ്ട്.
എ​സ്എ​സ്എ​ൽ​സി​ക്ക് ഏ​താ​ണ്ട് നൂ​റു ശ​ത​മാ​ന​ത്തി​ന​ടു​ത്ത് വി​ജ​യം നേ​ടു​ന്ന ജി​ല്ല​യി​ൽ പ്ല​സ് വ​ൺ പ​ഠ​ന​ത്തി​ന് എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ല​ഭി​ക്കു​ന്നു.
പ​ത്തി​ൽ വി​ജ​യ​ശ​ത​മാ​നം ഉ‍​യ​ർ​ത്താ​ൻ സ​ർ​ക്കാ​ർ ന​ൽ​കി​യ കാ​രു​ണ്യ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ക​ട​ന്നു​കൂ​ടി​യ​വ​രും പ്ല​സ് വ​ൺ പ​ഠ​ന​ത്തി​നു ചേ​രും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​മെ​ന്ന പ​ദ​വി ന​ഷ്ട​മാ​കാ​തെ ബാ​ച്ചു​ക​ൾ സം​ര​ക്ഷി​ച്ചു​പോ​കു​ന്ന​വ​ര​ട​ക്കം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലു​ണ്ട്.
50 കു​ട്ടി​ക​ളെ പോ​ലും തി​ക​യ്ക്കാ​തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബാ​ച്ചു​ക​ൾ മു​ന്പോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളാ​ണി​ത്. പ​ഠ​ന​നി​ല​വാ​ര​ത്തി​ൽ പി​ന്നോ​ക്ക​മാ​യ കു​ട്ടി​ക​ൾ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ലൂ​ടെ എ​ത്തു​ന്ന​ത് കു​ട്ടി​ക​ളെ തി​ക​യ്ക്കാ​ൻ പാ​ടു​പെ​ടു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കാ​യി​രി​ക്കും.
ആ​വ​ശ്യാ​നു​സ​ര​ണം അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഇ​ല്ലാ​ത്ത സ്ഥി​തി​യി​ൽ മു​ട​ന്തി നീ​ങ്ങു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​വ​രി​ൽ ന​ല്ലൊ​രു പ​ങ്കും പ​ഠ​ന​നി​ല​വാ​ര​ത്തി​ൽ വ​ള​രെ പി​ന്നി​ലാ​യി​രി​ക്കും.
ന​ല്ല നി​ല​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബാ​ച്ചു​ക​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കും ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ലൂ​ടെ പ​ഠ​ന​നി​ല​വാ​രം കു​റ​ഞ്ഞ കു​ട്ടി​ക​ൾ പ്ര​വേ​ശ​നം തേ​ടി എ​ത്താ​റു​ണ്ട്.
സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തു​ള്ള ജി​ല്ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ എ​ന്തേ ഏ​റ്റ​വും പി​ന്നി​ലാ​കു​ന്നു​വെ​ന്ന ചോ​ദ്യ​ത്തി​ന് നി​ര​വ​ധി ഉ​ത്ത​ര​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്.
എ​ന്നാ​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലേ​ക്ക് എ​ത്തു​ന്പോ​ൾ പ​ഠ​ന​നി​ല​വാ​ര​ത്തി​ൽ പി​ന്നോ​ക്കം പോ​യ കു​ട്ടി​ക​ളെ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് യ​ഥാ​ർ​ഥ കാ​ര​ണം. മ​റ്റു ജി​ല്ല​ക​ളി​ൽ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കാ​റി​ല്ല.
ഡി ​പ്ല​സ് മാ​ത്ര​മാ​യി ജ​യി​ച്ചു ക​യ​റി​യ​വ​ർ​ക്ക് റ​ഗു​ല​ർ പ്ര​വേ​ശ​നം സാ​ധ്യ​മാ​കാ​തെ വ​രു​ന്പോ​ൾ ഓ​പ്പ​ൺ സ്കൂ​ളു​ക​ളെ ആ​ശ്ര​യി​ക്കു​ന്നു.
ഇ​ത​ര ജി​ല്ല​ക​ളി​ൽ ഓ​പ്പ​ൺ സ്കൂ​ൾ പ​ഠ​ന​ത്തി​നു കു​ട്ടി​ക​ളെ ല​ഭി​ക്കു​ന്പോ​ൾ പ​ത്ത​നം​തി​ട്ട​യി​ൽ ഇ​തി​ല്ലാ​തെ പോ​കു​ന്ന​തി​ന്‍റെ കാ​ര​ണ​വും വേ​റൊ​ന്നു​മ​ല്ല. ‌