ഓ​പ്പ​ൺ​സ്കൂ​ൾ ഫ​ലം വി​ജ​യ​ശ​ത​മാ​ന പ​ട്ടി​ക​യി​ൽ ഇ​ല്ല ‌
Sunday, May 19, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ ഇ​ക്കൊ​ല്ല​വും എ​സ്എ​സ്എ​ല്‍​സി ഫ​ല​ത്തി​ല്‍ മു​ന്നി​ലാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല പ്ല​സ് ടു​വി​ന് ഏ​റ്റ​വും പി​ന്നി​ലാ​യ​ത്തി​ന് ഒ​രു കാ​ര​ണം ക​ണ​ക്കി​ലെ ക​ളി​ക​ളാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നും അ​ധ്യാ​പ​ക​നു​മാ​യ കെ.​ആ​ർ. അ​ശോ​ക് കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
സ്കൂ​ള്‍ ഗോ​യിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​ത്രം ക​ണ​ക്കെ​ടു​ത്താ​ണ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യു​ടെ വി​ജ​യ​ശ​ത​മാ​നം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഇ​വ​രോ​ടൊ​പ്പം അ​തേ പ​രീ​ക്ഷ ആ​ദ്യ ത​വ​ണ എ​ഴു​ത്തു​ന്ന ഓ​പ്പ​ണ്‍ സ്കൂ​ള്‍ (സ്കോ​ള്‍ കേ​ര​ളാ) വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ഒ​ഴി​വാ​ക്കി ന​ട​ത്തു​ന്ന ഫ​ല​പ്ര​ഖ്യാ​പ​ന രീ​തി​യാ​ണ് പ​ത്ത​നം​തി​ട്ട​യെ പി​ന്നി​ലാ​ക്കി​യ​ത്.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ എ​സ്എ​സ്എ​ല്‍​സി ജ​യി​ച്ചു വ​രു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും സ​ർ​ക്കാ​ര്‍ സീ​റ്റി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​ര​മു​ണ്ട്. പ​ട്ട​ണ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ഴി​കെ​യു​ള്ളി​ട​ത്ത് അ​പേ​ക്ഷി​ക്കു​ന്ന മി​ക്ക​വ​ര്‍​ക്കും സ​യ​ന്‍​സ് ഗ്രൂ​പ്പി​ലും പ്ര​വേ​ശ​നം ല​ഭി​ക്കും. അ​തി​നാ​ല്‍ ഓ​പ്പ​ണ്‍ സ്കൂ​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് കു​ട്ടി​ക​ള്‍ ഇ​ല്ല.
മ​റ്റ് ജി​ല്ല​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട​യി​ലെ പ്പോ​ലെ സീ​റ്റു​ക​ള്‍ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ പ​ഠ​ന നി​ല​വാ​രം കു​റ​ഞ്ഞ​വ​ര്‍ ഓ​പ്പ​ണ്‍ സ്കൂ​ളി​ലേ​ക്ക് പി​ന്ത​ള്ള​പ്പെ​ടും. മ​ല​പ്പു​റ​ത്ത് 20180 പേ​രും കോ​ഴി​ക്കോ​ട് 8096 പേ​രും പാ​ല​ക്കാ​ട് 8027 പെ​രു​മാ​ണ് ഓ​പ്പ​ണ്‍ സ്കൂ​ള്‍ പ​ഠ​ന​ത്തി​ല്‍ ചേ​ര്‍​ന്ന​വ​ര്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ല്‍ ആ​ദ്യ ത​വ​ണ ഒ​രേ പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ല്‍ ഓ​പ്പ​ണ്‍ സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ലെ 58895 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 428133 പേ​രാ​ണ്. ഇ​വ​രു​ടെ എ​ണ്ണം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ സം​സ്ഥാ​ന​ത്തെ പ്ല​സ് ടു ​വി​ജ​യ ശ​ത​മാ​നം 78.70 ആ​കും. അ​താ​യ​ത് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ 84.33 നേ​ക്കാ​ള്‍ 5.63 ശ​ത​മാ​നം കു​റ​വ്.
ഓ​പ്പ​ണ്‍ കു​ട്ടി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക് എ​ടു ത്താ​ല്‍ ഏ​റ്റ​വും മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ജി​ല്ല കോ​ട്ട​യ​മാ​ണ്. ഇ​വി​ടെ 83.63 ശ​ത​മാ​നം പേ​ര്‍ വി​ജ​യി​ച്ചു. ര​ണ്ടാം സ്ഥാ​നം ക​ണ്ണൂ​രി​നു​ത​ന്നെ. വി​ജ​യ​ശ​ത​മാ​നം 83.26. പു​തി​യ ക​ണ​ക്കി​ല്‍ പ​ത്ത​നം​തി​ട്ട 77.93 ശ​ത​മാ​നം നേ​ടി പ​ത്താം സ്ഥാ​ന​ത്താ​ണ്.
71.06 ശ​ത​മാ​നം മാ​ത്രം നേ​ടി​യ പാ​ല​ക്കാ​ടാ​ണ് ഏ​റ്റ​വും പി​ന്നി​ല്‍. 2012 മു​ത​ലാ​ണ് ഓ​പ്പ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളെ ഒ​ഴി​വാ​ക്കി വി​ജ​യ ശ​ത​മാ​ന​ക​ണ​ക്ക് എ​ടു​ത്തു തു​ട​ങ്ങി​യ​ത്. വി​ജ​യ ശ​ത​മാ​ന​ക്ക​ണ​ക്ക് കൂ​ട്ടി കാ​ണി​ക്കു​ന്ന​തി​നു​ള്ള ത​ന്ത്ര​മാ​ണി​തെ​ന്ന ആ​ക്ഷേ​പം നി​ല​നി​ല്‍​ക്കു​ന്നു. ഇ​തേ പോ​ലെ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് വാ​ങ്ങി​യ കു​ട്ടി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ലും പോ​രാ​യ്മ​ക​ൾ ഉ​ണ്ട് .
ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ മ​ല​പ്പു​റം ജി​ല്ല​യ്ക്കു സ്വ​ഭാ​വി​ക​മാ​യും കൂ​ടു​ത​ല്‍ എ ​പ്ല​സ് ല​ഭി​ക്കും . ഇ​വി​ടെ ആ​കെ എ​ഴു​തി​യ സ്കൂ​ള്‍ ഗോ​യിം​ഗ് വി​ദ്യാ​ർ​ഥി​ക​ള്‍ 54884 പേ​രാ​ണ്. ഇ​വ​രി​ല്‍ നി​ന്നാ​ണ് 1865 പേ​ര്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ​ത്. ശ​ത​മാ​ന​ക​ണ​ക്കി​ല്‍ ഇ​ത് 3.4 മാ​ത്രം.
20180 ഓ​പ്പ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ​ക്ക് കൂ​ടി എ​ടു​ത്താ​ല്‍ 1929 പേ​ര്‍ എ​ല്ലാ​വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി. ഇ​തോ​ടെ ഇ​വി​ടെ ഫു​ള്‍ എ ​പ്ല​സ് വി​ജ​യ ശ​ത​മാ​നം 2.57 ശ​ത​മാ​നം മാ​ത്ര​മാ​യി വീ​ണ്ടും കു​റ​യും.
ഓ​പ്പ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ​ക്കു​കൂ​ടി എ​ടു​ത്താ​ല്‍ കൊ​ല്ലം ജി​ല്ല​യ്ക്കാ​ണു ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ​ത​മാ​നം ഫു​ള്‍ എ ​പ്ല​സു​കാ​രെ വി​ജ​യി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ഇ​വി​ടെ ആ​കെ എ​ഴു​തി​യ 29460 പേ​രി​ല്‍ 1476 പേ​ര്‍ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. അ​താ​യ​ത് 5.01 ശ​ത​മാ​നം പേ​ര്‍. ര​ണ്ടാം സ്ഥാ​നം കോ​ട്ട​യം നേ​ടി, 4.44 ശ​ത​മാ​നം.
മ​റ്റ് ജി​ല്ല​ക​ളി​ലെ ക​ണ​ക്ക് , ജി​ല്ല ശ​ത​മാ​നം എ​ന്ന ക​ണ​ക്കി​ല്‍ കൊ​ടു​ക്കു​ന്നു. ഇ​ടു​ക്കി 4.27, ക​ണ്ണൂ​ര്‍ 4.1, എ​റ​ണാ​കു​ളം 4.00, കോ​ഴി​ക്കോ​ട് 3.39, തി​രു​വ​ന​ന്ത​പു​രം 3.37, വ​യ​നാ​ട് 3.19, ആ​ല​പ്പു​ഴ 3.09, തൃ​ശ്ശൂ​ര്‍ 3.01, പ​ത്ത​നം​തി​ട്ട 2.95, കാ​സ​ര്‍​കോ​ഡ് 2.9, പാ​ല​ക്കാ​ട് 2.37. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ല​സ് ടു ​ഫ​ലം വി​ല​യി​രു​ത്തു​മ്പോ​ള്‍ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട​താ​യു ണ്ട്. ​
ഒ​ന്നാ​മ​താ​യി വി​ദ്യാ​ർ​ഥി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കോ​മ്പി​നേ​ഷ​ന്‍ സം​ബ​ന്ധി​ച്ചു​ള്ള പ​ഠ​ന​മാ​ണ് വേ​ണ്ട​ത്. താ​ര​ത​മ്യേ​ന പ​ഠ​ന​ത്തി​ല്‍ മി​ക​വ് പു​ല​ര്‍​ത്താ​ത്ത​വ​രും സ​യ​ന്‍​സ് ഗ്രൂ​പ്പി​ല്‍ ചേ​രാ​ന്‍ താ​ത്പ​ര്യം കാ​ണി​ക്കും.
ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ള്‍ സ​യ​ന്‍​സ് ഗ്രൂ​പ്പ് എ​ടു​ത്ത​ത്. ഇ​തു​മൂ​ലം. സം​സ്ഥ​ന​ത്തെ സ​യ​ന്‍​സ് ഗ്രൂ​പ്പ് വി​ജ​യ​ശ​ത​മാ​നം 86.04 ഉ​ള്ള​പ്പോ​ള്‍ പ​ത്ത​നം​തി​ട്ട യി​ല്‍ 83.36 ശ​ത​മാ​നം മാ​ത്രം. അ​തു​പോ​ലെ ഹ്യു​മാ​നി​റ്റീ​സ് ഗ്രൂ​പ്പി​ലും സം​സ്ഥാ​ന​ത്ത് 79.82 ശ​ത​മാ​നം പേ​ര്‍ വി​ജ​യി​ച്ച​പ്പോ​ള്‍ പ​ത്ത​നം​തി​ട്ട യി​ല്‍ 69 ശ​ത​മാ​ന​മാ​ണ്.
കോ​മേ​ഴ്സി​ല്‍ 84.65 ശ​ത​മാ​നം സം​സ്ഥാ​ന​ത്തു വി​ജ​യി​ച്ച​പ്പോ​ള്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ 76 ശ​ത​മാ​നം മാ​ത്രം. ഓ​പ്പ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളെ ഒ​ഴി​വാ​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ച ഫ​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള കൊ​ഴി​ക്കോ​ട് സ​യ​ന്‍​സ് ബാ​ച്ചി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ജ​യ ശ​ത​മാ​നം നേ​ടി​യ ജി​ല്ല​യാ​ണ് ഇ​വി​ടെ 91 ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​യ​ന്‍​സ് ബാ​ച്ചി​ല്‍ വി​ജ​യി​ച്ചു. ‌