ഓ​ട്ടോ​റി​ക്ഷ​യ്ക്കു പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക് ‌‌
Monday, May 20, 2019 10:14 PM IST
പ​ന്ത​ളം: പ​ന്ത​ളം കു​ര​മ്പാ​ല​യി​ൽ ബൈ​ക്ക് ഓ​ട്ടോ​റി​ക്ഷ​യ്ക്കു പി​ന്നി​ലി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. ബൈ​ക്ക് യാ​ത്രി​ക​ൻ ച​ങ്ങ​നാ​ശേ​രി പ​ന​ച്ചി​ക്കാ​വ് മൂ​ല​യി​ൽ വീ​ട്ടി​ൽ പി. ​സി .തോ​മ​സ് (60), ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ പൂ​ഴി​ക്കാ​ട് ചാ​രു​നി​ൽ​ക്കു​ന്ന​തി​ൽ ശ​ശി​കു​മാ​ർ (42) എ​ന്നി​വ​ർ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ കു​ര​മ്പാ​ല ശ​ങ്ക​ര​ത്തി​ൽ പ​ടി​ക്ക് സ​മീ​പ​ത്താ​ണ് അ​പ​ക​ടം. പ​ന്ത​ള​ത്ത് നി​ന്നും കു​ര​മ്പാ​ല ഭാ​ഗ​ത്തേ​ക്ക് വ​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​ൻ​ഡി​ക്കേ​റ്റ​ർ ഇ​ട്ട് തി​രി​യു​മ്പോ​ഴാ​ണ് പി​ന്നി​ൽ വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ ഓ​ട​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച ശ​ശി​കു​മാ​റി​ന്‍റെ കൈ​യ്ക്ക് പ​രി​ക്കേ​റ്റു. ഇ​യാ​ളെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ത​ല​യ്ക്കു പ​രി​ക്ക് പ​റ്റി​യ ബൈ​ക്ക് യാ​ത്രി​ക​ൻ പി. ​സി. തോ​മ​സി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. അ​പ​ക​ട സ​മ​യ​ത്തു അ​തു​വ​ഴി ക​ട​ന്നു​വ​ന്ന ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീ​മാ​ണ് പ​രി​ക്കേ​റ്റ​വ​രെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ‌