ഡെ​പ്യൂ​ട്ടേ​ഷ​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, May 20, 2019 10:14 PM IST
പ​ത്ത​നം​തി​ട്ട: സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ സം​സ്ഥാ​ന പ്രോ​ജ​ക്ട് ഓ​ഫീ​സി​ലും ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സു​ക​ളി​ലും ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സി​ന്‍റെ കീ​ഴി​ലു​ള്ള ബ്ലോ​ക്ക് റി​സോ​ഴ്‌​സ് സെ​ന്‍റ​റു​ക​ളി​ലും നി​ല​വി​ലു​ള്ള സ്റ്റേ​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍, ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍, ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ട്രെ​യി​ന​ര്‍ (ബ്ലോ​ക്ക്ത​ലം) ത​സ്തി​ക​ക​ളി​ലേ​ക്ക് ഡെ​പ്യൂ​ട്ടേ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഓ​രോ ത​സ്തി​ക​യി​ലേ​ക്കും അ​പേ​ക്ഷ അ​യ​യ്ക്കു​ന്ന​തി​ന് നി​ശ്ച​യി​ച്ചി​ട്ടു​ള്ള യോ​ഗ്യ​ത​ക​ളെ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​വും അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യും സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ (www.ssakerala.in) ല​ഭ്യ​മാ​ണ്.
നി​ല​വി​ല്‍ സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍ പ്രോ​ജ​ക്ടി​ല്‍ തു​ട​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ പു​തു​താ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.
യോ​ഗ്യ​രാ​യ​വ​രു​ടെ അ​പേ​ക്ഷ​ക​ള്‍ 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പ് സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള സ്റ്റേ​റ്റ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ല്‍ ല​ഭി​ക്ക​ണം. ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ട്രെ​യി​ന​ര്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ നി​യ​മ​നം ആ​ഗ്ര​ഹി​ക്കു​ന്ന ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സു​ക​ളി​ല്‍ ല​ഭ്യ​മാ​ക്ക​ണം.
ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ട്രെ​യി​ന​ര്‍ ത​സ്തി​ക​യി​ല്‍ ഒ​ന്നി​ല​ധി​കം ജി​ല്ല​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ള്‍ അ​യ​യ്ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍ ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സു​ക​ളി​ലേ​ക്ക് പ്ര​ത്യേ​ക​മാ​യി അ​പേ​ക്ഷ ന​ല്‍​ക​ണം.