സ്കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്ക​ണം ‌‌
Monday, May 20, 2019 10:14 PM IST
പ​ത്ത​നം​തി​ട്ട: പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ നാ​ളെ​യും 29നു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ബ് റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സു​ക​ളി​ലും കോ​ന്നി, കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ പ​ത്ത​നം​തി​ട്ട ആ​ര്‍​ടി ഓ​ഫീ​സി​ലും പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​ക്ക​ണം.
പ​രി​ശോ​ധ​നാ​സ​മ​യ​ത്ത് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണം. പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ​തി​ക്കു​ന്ന സ്റ്റി​ക്ക​റു​ക​ളോ​ടു കൂ​ടി മാ​ത്ര​മേ ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ നി​ര​ത്തു​ക​ളി​ല്‍ ഇ​റ​ങ്ങാ​വൂ​വെ​ന്ന് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു. ‌