നാ​ളെ മു​ത​ല്‍ മി​ല്‍​മ പാ​ല്‍ പോ​ഷ​ക സ​മൃ​ദ്ധം‌‌
Monday, May 20, 2019 10:15 PM IST
പ​ത്ത​നം​തി​ട്ട: മി​ല്‍​മ​യു​ടെ പ​ത്ത​നം​തി​ട്ട ഡെ​യ​റി​യി​ല്‍ നി​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന ടോ​ണ്‍​ഡ് പാ​ല്‍ വൈ​റ്റ​മി​ന്‍ എ, ​വൈ​റ്റ​മി​ന്‍ ഡി ​എ​ന്നി​വ ചേ​ര്‍​ത്ത് കൂ​ടു​ത​ല്‍ പോ​ഷ​ക സ​മൃ​ദ്ധ​മാ​ക്കു​ന്നു.
ഫു​ഡ് സേ​ഫ്റ്റി സ്റ്റാ​ന്‍​ഡേ​ര്‍​ഡ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് ആ​വ​ശ്യ​മാ​യ അ​ള​വി​ല്‍ വൈ​റ്റ​മി​ന്‍ ചേ​ര്‍​ക്കു​ന്ന​ത്.
വൈ​റ്റ​മി​ന്‍ എ, ​വൈ​റ്റ​മി​ന്‍ ഡി ​എ​ന്നി​വ​യു​ടെ കു​റ​വ് മൂ​ല​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ഭാ​ര​ത സ​ര്‍​ക്കാ​രി​ന്‍റെ ഫു​ഡ് ഫോ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ മി​ല്‍​മ​യും അം​ഗ​മാ​യി​ട്ടു​ണ്ട്. പു​തു​താ​യി രൂ​പ​ക​ല്പ​ന ചെ​യ്ത ക​വ​റി​ല്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​തെ​യാ​ണ് നാ​ളെ മു​ത​ല്‍ പാ​ല്‍ മി​ല്‍​മ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്.