ദ്വി​ദി​ന പ​രി​ശീ​ല​ന ക്യാ​മ്പ് ‌
Monday, May 20, 2019 10:15 PM IST
‌പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന പ​രി​വ​ര്‍​ത്തി​ത ക്രൈ​സ്ത​വ ശി​പാ​ര്‍​ശി​ത വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍, സ്റ്റേ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജൂ​ണ്‍ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ്, പേ​ഴ്‌​സ​ണാ​ലി​റ്റി ഡ​വ​ല​പ്‌​മെ​ന്‍റ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ കോ​ട്ട​യ​ത്തു പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ത്തു​ന്നു.
പ​ട്ടി​ക​ജാ​തി​യി​ല്‍​നി​ന്നും ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ര്‍​ത്ത​നം ചെ​യ്തി​ട്ടു​ള്ള​വ​രും പ​ട്ടി​ക​ജാ​തി​യി​ലേ​ക്ക് ശി​പാ​ര്‍​ശ ചെ​യ്തി​ട്ടു​ള്ള വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​രു​മാ​യ (ഒ​ഇ​സി മാ​ത്രം മു​ന്നോ​ക്ക, പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ മ​റ്റു ജാ​തി​ക്കാ​ര്‍ അ​ര്‍​ഹ​ര​ല്ല) പ്ല​സ് ടു ​പാ​സാ​യ 50 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാം. താ​മ​സ​വും ഭ​ക്ഷ​ണ​വും സൗ​ജ​ന്യ​മാ​ണ്.
പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് യാ​ത്രാ​ബ​ത്ത ല​ഭി​ക്കും. പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി, പ്ല​സ് ടു ​സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി എ​ന്നി​വ പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, പ​രി​ശീ​ല​ന ക്യാ​മ്പ്, കേ​ര​ള സം​സ്ഥാ​ന പ​രി​വ​ര്‍​ത്തി​ത ക്രൈ​സ്ത​വ ശി​പാ​ര്‍​ശി​ത വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍, നാ​ഗ​മ്പ​ടം, കോ​ട്ട​യം എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭ്യ​മാ​ക്ക​ണം.
ഫോ​ണ്‍: 0481 -2564304, 8943879934. വാ​ട്ട്‌​സ് ആ​പ്പ് ന​മ്പ​ര്‍ : 8943879934. ഇ-​മെ​യി​ല്‍ [email protected]