ല​ഹ​രി വി​ല്പ​ന ത​ട​യു​ന്ന​തി​ന് ക​ര്‍​ശ​ന ന​ട​പ​ടി: ജി​ല്ലാ ക​ള​ക്ട​ര്‍ ‌‌
Monday, May 20, 2019 10:15 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ നൂ​റു മീ​റ്റ​ര്‍ പ​രി​ധി​ക്കു​ള​ളി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ വി​ല്പ​ന ചെ​യ്യു​ന്ന ക​ട​യു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്. ജി​ല്ല​യി​ല്‍ ല​ഹ​രി​പ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് ത​ട​യി​ടു​ന്ന​തി​നാ​യി അ​ധ്യാ​പ​ക​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​ത്തെ നി​യോ​ഗി​ക്കും. ഇ​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ആ​ര്‍​ഡി​ഒ, ഡി​എം​ഒ, സാ​മൂ​ഹി​ക നീ​തി വ​കു​പ്പ്, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കും.
ജി​ല്ല​യി​ല്‍ 178 ഹൈ​സ്‌​കൂ​ളു​ക​ളാ​ണു​ള​ള​ത്. ഈ ​സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് ഒ​രു അ​ധ്യാ​ക​നെ​യും അ​ധ്യാ​പി​ക​യെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യാ​കും വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കു​ക. ഇ​വ​ര്‍​ക്ക് ഒ​രു ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.
11 ഉ​പ​ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 30 അ​ധ്യാ​പ​ക​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ തെ​ര​ഞ്ഞെ​ടു​ക്കും. ഇ​വ​രാ​കും സ്‌​കൂ​ളു​ക​ളി​ല്‍ വി​വി​ധ പ​രി​ശീ​ല​ന-​ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക.
പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷം ജി​ല്ല​യി​ലെ എ​ല്ലാ സ്‌​കൂ​ള്‍, കോ​ള​ജ് ത​ല​ങ്ങ​ളി​ലും ല​ഹ​രി​ക്കെ​തി​രെ ഒ​രു​വ​ര്‍​ഷം നീ​ളു​ന്ന ക​ര്‍​മ പ​ദ്ധ​തി ത​യാ​റാ​ക്കും. സ്‌​കൂ​ളു​ക​ളി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​നാ​യി എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ വി​വി​ധ ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ഒ​രു മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും.
പ​ഠ​ന​ത്തി​ലും വ്യ​ക്തി​ജീ​വി​ത​ത്തി​ലു​മു​ണ്ടാ​കു​ന്ന സ​മ്മ​ര്‍​ദ​ങ്ങ​ളും കൗ​മാ​ര​സ​ഹ​ജ​മാ​യ പ്ര​ശ്ന​ങ്ങ​ളും നേ​രി​ടു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കും.
കൗ​ണ്‍​സി​ല​ര്‍​മാ​രു​ള്ള സ്‌​കൂ​ളു​ക​ള്‍, ജാ​ഗ്ര​താ സ​മി​തി​ക​ള്‍, ല​ഹ​രി​വി​രു​ദ്ധ ക്ല​ബു​ക​ള്‍ എ​ന്നി​വ​ര്‍ ഈ ​കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടും. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ള്‍ ബോ​ധ​വാ​ന്‍​മാ​രാ​ക​ണം.
വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ പ​രാ​തി​ക​ള്‍ കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ളു​ക​ളി​ല്‍ ത​യാ​റാ​ക്കി​യി​ട്ടു​ള​ള ത​പാ​ല്‍ ബോ​ക്സി​ല്‍ നി​ക്ഷേ​പി​ക്കാം. ഇ​വ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കും.
ഇ​ത്ത​ര​ക്കാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ കൗ​ണ്‍​സി​ലിം​ഗും, പ​രി​ച​ര​ണ​വും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​റ​പ്പു വ​രു​ത്തും. പ്ര​ശ്ന​ബാ​ധി​ത സ്‌​കൂ​ളി​ലെ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ റി​പ്പോ​ര്‍​ട്ട് എ​ല്ലാ മാ​സ​വും ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും, എ​ക്സൈ​സ് വ​കു​പ്പി​നും, ആ​രോ​ഗ്യ വ​കു​പ്പി​നും സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി ​ജ​യ​ദേ​വ്, തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍, അ​സി​സ്റ്റ​ന്‍​ഡ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എം. ​അ​ന്‍​സാ​രി ബീ​വു, അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ ആ​ര്‍. ബീ​നാ​റാ​ണി, ഡി​എം​ഒ (ആ​രോ​ഗ്യം) ഡോ.​എ.​എ​ല്‍. ഷീ​ജ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ​ഞ്ചാ​യ​ത്ത് എ​സ്. സൈ​മ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ന്‍ പി.​എ. ശാ​ന്ത​മ്മ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌